വി.ഡി സതീശൻ കൈവിട്ടു. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിക്കൊരുങ്ങുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിക്കൊരുങ്ങുന്നു.പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പടെയുള്ള കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ കൈവിട്ടതോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രാജിവെക്കേണ്ട ഗതികേടിലേക്കെത്തിയത്.

author-image
Shyam Kopparambil
New Update
RAHUL 3

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിക്കൊരുങ്ങുന്നു.പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പടെയുള്ളകേരളത്തിലെമുതിർന്നകോൺഗ്രസ്നേതാക്കൾകൈവിട്ടതോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രാജിവെക്കേണ്ടഗതികേടിലേക്കെത്തിയത്. യൂത്ത് കോൺഗ്രസിലെവനിതാനേതാക്കളിൽഭൂരിഭാഗവും രാഹുൽ മാങ്കൂട്ടത്തിലിനെതിരെരംഗത്ത്വന്നിരുന്നു.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് എം.എല്‍.എ കൂടിയായ സിനിമാതാരം മുകേഷിനെതിരെ ആരോപണം ഉയര്‍ന്ന സമയത്ത് സി.പി.എം സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടി രാഹുല്‍ മാങ്കൂട്ടത്തിന്റെ എം.എല്‍.എ സ്ഥാനം നിലനിർത്തിയാൽപാർട്ടിക്ക്ഗുണമുണ്ടാക്കിയില്ലെന്നനിലപാടിലാണ്സംസ്ഥാനകോൺഗ്രസ്നേതൃത്വം.

മുകേഷ്, പി.ശശി, പി.കെ.ശശി തുടങ്ങിയവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സി.പി.എം സ്വീകരിച്ച നിലപാടുകള്‍ ചൂണ്ടിക്കാട്ടി മാങ്കൂട്ടത്തിനെ പ്രതിരോധിക്കാനുള്ള നീക്കംആദ്യഘട്ടയത്തിൽനടത്തിയെങ്കിലും, രാഹുൽ മാങ്കൂട്ടത്തിലിനെതിരെകൂടുതൽപേര്ആരോപണവുമായിവന്നതോടെയാണ്സംസ്ഥാനനേതൃത്വംകൈവിട്ടത്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരാനാണ് എൽഡിഎഫിന്റേയും ബിജെപിയുടേയും നീക്കം. രാഹുലിനെതിരെ പരാതി ഉന്നയിച്ച ഹണി ഭാസ്കരന്റെ സൈബർ ആക്രമണ പരാതിയിൽ പൊലീസ് കേസെടുത്തു. ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

kpcc rahul mamkootathil