/kalakaumudi/media/media_files/2025/01/27/GdRjR6zgIBCGUd2OcH8C.jpg)
കൊച്ചി - ജനദ്രോഹ നടപടികൾ കൊണ്ടും അഴിമതി കൊണ്ടും സംസ്ഥാനത്തിന് അപമാനമായി മാറിയ പിണറായി സർക്കാരിന് സംരക്ഷണ കവചം തീർക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചെയ്യുന്നതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ പറഞ്ഞു.
ബി.ജെ.പി എറണാകുളം ( സിറ്റി) ജില്ലാ പ്രസിഡന്റയി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. കെ.എസ്. ഷൈജുവിന് അനുമോദിച്ചു നടത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കോവിഡ് കാലത്ത് 1600 കോടി രൂപയുടെ അഴിമതിയാണ് അന്നത്തെ ആരോഗ്യ വകുപ്പുമന്ത്രിയായിരുന്ന കെ.കെ. ശൈലജയെ മുൻ നിർത്തി പിണറായി വിജയനും സംഘവും നടത്തിയതെന്നും അവർ ആരോപിച്ചു.സംസ്ഥാനത്തെ പൊതു ആരോഗ്യ രംഗം പാടെ .നശിപ്പിച്ചു.സർക്കാർ ആശുപത്രികളിൽ
രോഗികൾക്ക് മരുന്നില്ല.കിടക്കാൻ ബെഡില്ല, ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരുമില്ല, പരിശോധന ഉപകരണങ്ങൾ ഇല്ല.ഏറ്റവും ദുസ്ഥിതിയിലാണ് പാവപ്പെട്ട രോഗികൾ എന്നും അവർ പറഞ്ഞു.കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സാമുഹ്യ ക്ഷേമ പദ്ധതികൾ നടപ്പിലാക്കാനോ സംസ്ഥാനത്തിന് ആവശ്യമായ പദ്ധതികൾ കേന്ദ്രത്തിന് സമർപ്പിക്കാനോ സംസ്ഥാന സർക്കാർ താൽപര്യമെടുക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. എറണാകുളം വൈ. എം സി.എ. ഹാളിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന സെക്രട്ടറിയും ജില്ലാ വരണാധികാരിയുമായ അഡ്വ. പന്തളം പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്,ജില്ലാ ജന. സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത് കുമാർ, ഇൻഡസ്ട്രിയൽ സെൽ സംസ്ഥാന കൺവീനർ . അനൂപ് അയ്യപ്പൻ, ട്രഡേഴ്സ് സെൽ സംസ്ഥാന കൺവീനർ പി.വി. അതികായൻ, സംസ്ഥാന സമിതിയംഗങ്ങളായ എൻ.പി. ശങ്കരൻകുട്ടി, വി.കെ. സുദേവൻ, അഡ്വ. കെ.വി. സാബു, സി.വി. സജിനി, ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. രമാദേവി തോട്ടുങ്കൽ, ജില്ലാ സെക്രട്ടറി ആർ. സജികുമാർ എന്നിവർ പ്രസംഗിച്ചു.