നിയമസഭാ തിരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിച്ചാലും നേരിടാന്‍ തയ്യാറെന്ന് വി ഡി സതീശന്‍

തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു കാലത്തും ഇല്ലാത്ത തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലേക്കാണ് കോണ്‍ഗ്രസ്സും യു ഡി എഫും കടന്നിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന യു ഡി എഫ് അടുത്ത രണ്ട് മാസത്തെ സമര പരമ്പരകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

author-image
Prana
New Update
vd satheesan against saji cherian

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിച്ചാലും നേരിടാന്‍ കോണ്‍ഗ്രസ്സും യു ഡി എഫും ശക്തമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മിഷന്‍ 26ലേക്ക് കോണ്‍ഗ്രസ്സ് കടന്നുകഴിഞ്ഞെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു കാലത്തും ഇല്ലാത്ത തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലേക്കാണ് കോണ്‍ഗ്രസ്സും യു ഡി എഫും കടന്നിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന യു ഡി എഫ് അടുത്ത രണ്ട് മാസത്തെ സമര പരമ്പരകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെ നോതാക്കളുടെയും യോഗം എ ഐ സി സി വിളിച്ച് കൂട്ടുന്നുണ്ട്. ഇതിന്റെ ഭാഗമാണ് കേരളത്തിന്റെ യോഗവും. തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിന് ദിശാബോധം നല്‍കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ദേശീയ നേതൃത്വം നല്‍കും. കെ സുധാകരനെതിരായ ബ്രേക്കിംഗ് ന്യൂസ് തന്റെ കൈയില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് കിട്ടില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

vd satheesan