2026ല്‍ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ചുവരുമെന്ന് വി ഡി സതീശന്‍

ഫെയ്‌സ് ബുക്കിലൂടെയാണ് പ്രതികരണം അറിയിച്ചത്.ചങ്ക് കൊടുത്തും മുന്നണിയെ സ്‌നേഹിക്കുന്ന പ്രവര്‍ത്തകരും നേതാക്കളുമുള്ളപ്പോള്‍ യുഡിഎഫ് ജനഹൃദയം കവരും.ഇത് യുഡിഎഫാണ്.

author-image
Sneha SB
New Update
V D SATHEESAN ON ELECTION

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ഫെയ്‌സ് ബുക്കിലൂടെയാണ് പ്രതികരണം അറിയിച്ചത്.ചങ്ക് കൊടുത്തും മുന്നണിയെ സ്‌നേഹിക്കുന്ന പ്രവര്‍ത്തകരും നേതാക്കളുമുള്ളപ്പോള്‍ യുഡിഎഫ് ജനഹൃദയം കവരും.ഇത് യുഡിഎഫാണ്. ഒറ്റ പാര്‍ട്ടിയെ പോലെ പ്രവര്‍ത്തിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി.2026ല്‍ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും.2011ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ധോണിയുടെയും 2022ല്‍ ഫുട്‌ബോള്‍ ലോകകപ്പ് ഉയര്‍ത്തി ലിയോണല്‍ മെസിയുടെയും കൂടെ ചിത്രം പങ്കുവെച്ചാണ് സതീശന്‍ നിലമ്പൂരിലെ വിജയത്തിന്റെ സന്തോഷം പങ്കുവെച്ചത്.

by election vd satheeshan