
ആരിഫ് മുഹമ്മദ് ഖാൻ.
തൃശൂർ: ഒറ്റ ദിവസത്തേക്ക് മന്ത്രി കുവൈത്തിലേക്ക് പോയിട്ട് എന്തു കാര്യമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുവൈത്തിൽ ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണാ ജോർജ് പോയിട്ട് കാര്യമില്ല. കേന്ദ്ര മന്ത്രി കുവൈത്തിൽ പോയി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളും നാട്ടിൽ എത്തിക്കാൻ കേന്ദ്രസർക്കാർ ഇടപെട്ടിരുന്നു. വീണാ ജോർജിനു കേന്ദ്രം അനുമതി നിഷേധിച്ചതിന്‍റെ നിയമവശം അറിയില്ലെന്നും ഗവർണർ പറഞ്ഞു.