സ്വകാര്യ പ്രാക്ടീസ്: ഡോക്ടര്‍മാര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

വിജിലന്‍സ് നടത്തിയ പരിശോധനക്കെതിരെ കെജിഎംഒഎ രംഗത്തെത്തി. ഡ്യൂട്ടി സമയത്തിന് പുറത്ത് പ്രാക്ടീസ് നടത്താന്‍ ഡോക്ടര്‍മാര്‍ക്ക് അനുമതിയുണ്ടെന്നും പരിശോധന ഡോക്ടര്‍മാരെ അവഹേളിക്കുന്നതാണെന്നുമാണ് കെജിഎംഒഎ ആരോപിക്കുന്നത്.

author-image
Rajesh T L
New Update
do

Veena George on medical practitioners

Listen to this article
0.75x 1x 1.5x
00:00 / 00:00

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയാല്‍ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നോണ്‍ പ്രാക്ടീസിങ് അലവന്‍സ് ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നുണ്ട് എന്നിട്ടും സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നത് കുറ്റകരമാണെന്നും ഇത് അനുവദനീയമല്ലെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഈ പ്രശ്നം രൂക്ഷമാണെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് വിജിലന്‍സ് നടത്തിയ പരിശോധനക്കെതിരെ കെജിഎംഒഎ രംഗത്തെത്തി. ഡ്യൂട്ടി സമയത്തിന് പുറത്ത് പ്രാക്ടീസ് നടത്താന്‍ ഡോക്ടര്‍മാര്‍ക്ക് അനുമതിയുണ്ടെന്നും പരിശോധന ഡോക്ടര്‍മാരെ അവഹേളിക്കുന്നതാണെന്നുമാണ് കെജിഎംഒഎ ആരോപിക്കുന്നത്.

 

veena george