/kalakaumudi/media/media_files/2025/08/30/veeyapuram-2025-08-30-18-11-27.jpg)
ആലപ്പുഴ: 71-ാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് വീയപുരം ചുണ്ടന്‍. പുന്നമടക്കായലിലെ വാശിയേറിയ മത്സരത്തില്‍ ഫോട്ടോ ഫിനിഷിലാണ് വീയപുരത്തിന്റെ കിരീട നേട്ടം. വിബിസി കൈനകരിയുടേതാണ് വീയപുരം ചുണ്ടന്‍.
ഒന്നാം ട്രാക്കില്‍ മേല്‍പ്പാടം, രണ്ടാം ട്രാക്കില്‍ നിരണം, മൂന്നാം ട്രാക്കില്‍ നടുഭാഗം, 4ാം ട്രാക്കില്‍ വീയപുരം എന്നിങ്ങനെയാണ് അണിനിരന്നത്. മത്സര വള്ളം കളിയില്‍ 21 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 71 വള്ളങ്ങളാണ് മത്സരിച്ചത്. കുറ്റമറ്റ സ്റ്റാര്‍ട്ടിങ്ങും ഫിനിഷിങ്ങും ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള പരാതികള്‍ ഒഴിവാക്കാന്‍ ഇത്തവണ വെര്‍ച്ചല്‍ ലൈനോടുകൂടിയ ഫിനിഷിംഗ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ഫൈനലിലെത്തിയ നടുഭാഗം ചുണ്ടനില്‍ ഇതര സംസ്ഥാന തുഴക്കാര്‍ കൂടതലാണെന്ന പരാതിയുമായി യുബിസിയും പിബിസിയും രംഗത്തെത്തി. ഇതുസംബന്ധിച്ച് സംഘാടകര്‍ക്ക് ക്ലബ്ബുകള്‍ പരാതി നല്‍കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
