vegetable price hike in kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറിയുടെ വില.മറ്റ് സംസ്ഥാനങ്ങളിലെ പച്ചക്കറി ക്ഷാമമാണ് കേരളത്തിൽ വില കൂടാൻ കാരണം.വിപണിയിൽ 35 രൂപ വിലയുണ്ടായിരുന്ന തക്കാളിയ്ക്ക് ഇപ്പോൾ 100 രൂപ് നൽകേണ്ട അവസ്ഥയിലാണ് പൊതുജനങ്ങൾ.വരും ദിവസങ്ങളിൽ ഇനിയും പച്ചക്കറി വില ഉയരാനാണ് സാധ്യത.
പച്ചക്കറിയുടെ വില വർദ്ധനവ് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെയും ബാധിച്ചിട്ടുണ്ട്. രണ്ട് ആഴ്ച കൂടി വിലക്കയറ്റം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ഹോർട്ടിക്കോർപ്പും സർക്കാരും. ബീൻസ്, പാവയ്‌ക്ക, ചെറുനാരനാരങ്ങ, ഇഞ്ചി, മല്ലിയില എന്നിവയുടെ വില 100 കടന്നു. വില ഉയർന്നതോടെ പച്ചക്കറി മുൻപത്തെപ്പോലെ വാങ്ങാനും ജനങ്ങൾ തയ്യാറാകുന്നില്ല.
മീനിനും കോഴിയിറച്ചി ഉൾപ്പെടെയുളളവയ്‌ക്കും വില കൂടിയതിന് പിന്നാലെയാണ് പച്ചക്കറിയുടെ വിലയും കുതിച്ചുയരുന്നത്. ഒരു കിലോ മത്തിയുടെ വില 400-വില 400 കടന്നു. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
കർഷകരിൽ നിന്നും നേരിട്ട പച്ചക്കറി സംഭരിച്ചതിന് ശേഷം പൊതുവിപണിയിൽ എത്തിക്കുകയാണ് ഹോർട്ടികോർപ്പിന്റെ ലക്ഷ്യം. പക്ഷെ, പൊതു വിപണിയുമായി താരതമ്യം ചെയ്യുമ്പോൾ ഹോർട്ടികോർപ്പിൽ അധിക വിലയാണ് ഈടാക്കുന്നത്. ഇവിടെ നിന്നും സാധാരണക്കാർക്ക് സാധനം വാങ്ങാൻ കഴിയാത്ത നിലയാണ്.
തിരുവനന്തപുരം ചാല മാർക്കറ്റിലെ പച്ചക്കറി വില:
തക്കാളി – 100
വെണ്ട – 60
സവാള- 46
ളള്ളി- 80
കാരറ്റ്- 90
ബീൻസ് – 160
കോവയ്‌ക്ക – 70
പച്ചമുളക്- 120
ഹോർട്ടികോർപ്പിലെ വില
അമര- 64
കത്തിരിക്ക- 75
വഴുതന-52
പാവയ്‌ക്ക-110
പയർ-110
ചെറിയ മുളക്-65
വലിയ മുളക്- 48
ഉരുളക്കിഴങ്ങ്- 52
മല്ലിയില-105