കുതിച്ച് ഉയർന്നു പച്ചക്കറി വില

ശബരിമല സീസണും കനത്ത മഴയും കാരണംപച്ചക്കറി വില കുത്തനെ  ഉയർന്നു . എല്ലാ പച്ചക്കറികൾക്കും വില ഉയർന്നു വെങ്കിലും ഞെട്ടിക്കുന്ന വില മുരങ്ങയ്ക്കും തൊണ്ടൻ മുളകിനുമാണ്.

author-image
Devina
New Update
vegitables

തിരുവനന്തപുരം: ശബരിമല സീസണും കനത്ത മഴയും കാരണംപച്ചക്കറി വില കുത്തനെ  ഉയർന്നു .

കഴിഞ്ഞ ആഴ്ചയിൽ നിന്നും ഇരട്ടിയലധികമായാണ് വിലക്കയറ്റം ഉണ്ടായിരിക്കുന്നത് . എല്ലാ പച്ചക്കറികൾക്കും വില ഉയർന്നു വെങ്കിലും ഞെട്ടിക്കുന്ന വില മുരങ്ങയ്ക്കും തൊണ്ടൻ മുളകിനുമാണ്.

തക്കാളി, വെണ്ട, ക്യാരറ്റ്, കറിവേപ്പില, പച്ചക്കായ ചീനിഅമരയ്ക്ക, രസകദളി പഴം തുടങ്ങിയവയ്ക്കും വില ഉയരുകയാണ്. വില കനത്തതോടെ പലയിടത്തും എല്ലാ പച്ചക്കറികളും ഉൾപ്പെട്ട 100,50 രൂപ കിറ്റുകൾ കിട്ടാക്കനിയായി.
കഴിഞ്ഞ ആഴ്ചയിൽ 50 മാത്രമായിരുന്നു ഒരു കിലോ മുരിങ്ങയ്ക്ക് ഉണ്ടായിരുന്നത്.

ഇന്നലെ ചാലയിലെ ഹോൾസെയിൽ വില കിലോയ്ക്ക് 350 രൂപയായി ഉയർന്നു. റീട്ടെയിൽ വിലയിലേക്ക് എത്തുമ്പോൾ ഇതിലും ഉയരും. തൊണ്ടൻ  മുളക് കഴിഞ്ഞ ആഴ്ച 70 രൂപയായിരുന്നത് ഇന്നലെ 300 രൂപയായി ഉയർന്നു. കഴിഞ്ഞ ആഴ്ച 30 രൂപയായിരുന്ന തക്കാളി ഇന്നലെ 60 രൂപയായി.


വെണ്ടയ്ക്ക 30 ആയിരുന്നത് 60 രൂപയായി. പച്ചക്കായ 25 രൂപയായിരുന്നത് ഇന്നലെ 35 ആയി ഉയർന്നു. ചീനിഅമരയ്ക്ക് 60 തും ക്യാരറ്റിന് 80 രൂപയായി ഉയർന്നു. കറിവേപ്പിലയ്ക്ക് 60 ആയി.


 ശബരിമല സീസണും കനത്ത മഴയും മൂലം ആണ് പച്ചക്കറി  വില ഉയരാൻ കാരണമായത്. വരും ദിവസങ്ങളിൽ ഇതിലുംകൂടുതൽ വില ഉയരാൻ സാദ്ധ്യതയുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.