/kalakaumudi/media/media_files/2026/01/04/madeena-2026-01-04-08-38-21.jpg)
മങ്കട:മദീനയില്‍ വാഹനാപകടത്തില്‍ 4 മലയാളികള്‍ മരിച്ചു. മലപ്പുറം വെള്ളില യുകെ പടി സ്വദേശിയും ഇപ്പോള്‍ തിരൂര്‍ക്കാട് തോണിക്കരയില്‍ താമസിക്കുന്നയാളുമായ നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്‌ന തോടേങ്ങല്‍ (40), മകന്‍ ആദില്‍ (13) ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍, എന്നിവരാണ് മരിച്ചത്. പരുക്കേറ്റ 3 കുട്ടികള്‍ ചികിത്സയിലാണ്. 7 പേരടങ്ങുന്ന കുടുംബം സഞ്ചരിച്ച വാഹനം മദീനജിദ്ദ ഹൈവേയില്‍ പുല്ലുകൊണ്ടുപോകുന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.
ജിദ്ദയിലെ അസ്‌കാനില്‍ കഴിയുന്ന കുടുംബം മദീനാ സന്ദര്‍ശനം കഴിഞ്ഞു മടങ്ങവേ മദീനയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ വാദി സഫര്‍ എന്ന സ്ഥലത്തു വച്ചായിരുന്നു അപകടം. ജലീലിന്റെ മക്കളായ ആയിഷ, നൂറ, ഫാത്തിമ എന്നിവരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. ഇവര്‍ മദീന കിങ് ഫഹദ്, മദീന ജര്‍മന്‍ എന്നീ ആശുപത്രികളിലാണുള്ളത്. ജലീലിന്റെ മറ്റു മക്കളായ അദ്‌നാന്‍, ഹന, അല്‍ അമീന്‍ എന്നിവര്‍ നാട്ടിലാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
