ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടയിലേക്ക് വാഹനം പാഞ്ഞുകയറിമൂന്ന് പേർക്ക് പരിക്ക്

വഴിയരികില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന തീര്‍ത്ഥാടകര്‍ക്ക് ഇടയിലേക്ക് നിയന്ത്രണം വിട്ടെത്തിയ കാര്‍ പാഞ്ഞ് കയറുകയായിരുന്നു.

author-image
Subi
New Update
accident

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടയിലേക്ക് വാഹനം പാഞ്ഞുകയറി മൂന്ന് പേർക്ക് പരിക്ക്. പത്തനംതിട്ട പമ്പാവാലി കണമല പാലത്തിന് സമീപമാണ് അപകടമുണ്ടായത്. തമിഴ്‌നാട് സ്വദേശികളായ തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

 

വഴിയരികില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന തീര്‍ത്ഥാടകര്‍ക്ക് ഇടയിലേക്ക് നിയന്ത്രണം വിട്ടെത്തിയ കാര്‍ പാഞ്ഞ് കയറുകയായിരുന്നു.അപകടം ഉണ്ടാക്കിയത് ശബരിമല ദര്‍ശനം നടത്തിയ മടങ്ങിപ്പോവുകയായിരുന്നു ചങ്ങനാശ്ശേരി സ്വദേശിയുടെ കാറാണ്.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് വിലയിരുത്തല്‍.മൂന്നു പേര്‍ക്കും ഗുരുതര പരിക്കുണ്ട്. ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ എരുമേലി ആശുപത്രിയില്‍ ചികിത്സയുള്ള തീര്‍ത്ഥാടകരെ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

 

sabarimala pilgrimage pilgrims