/kalakaumudi/media/media_files/2025/04/04/nCOdeN1XMb0yHLsE8E0x.jpeg)
തൃക്കാക്കര: കാക്കനാട് ആശുപത്രി മാലിന്യം തള്ളാൻ എത്തിയ വാഹനം പിടികൂടി. ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെ നഗരസഭ മാലിന്യ സംഭരണ സ്ഥലത്ത് പെട്ടി ഓട്ടോയിൽ ആശുപത്രി മാലിന്യം നിക്ഷേപിക്കാനെത്തിയത്.നഗരസഭ കന്റീജൻ ജീവനക്കാർ വാഹനം തടയുകയായിരുന്നു.തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു.ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സിറിഞ്ചുകൾ, ഉപയോഗിച്ച പഞ്ഞികൾ. സാനിറ്ററി നാപ്കിൻസ്.മരുന്ന് കവറുകൾ ഉൾപ്പടെ കണ്ടെത്തി.പാലാരിവട്ടം, വൈറ്റില തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച മാലിന്യമാണെന്ന്
ഓട്ടോ ഡ്രൈവർ പറഞ്ഞു. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശുപത്രി മാലിന്യങ്ങൾ ശേഖരിക്കുന്ന കമ്പനിയുടെ ജില്ലയിലെ ഫ്രാഞ്ചേസിയുടെ നേതൃത്തിത്വത്തിലാണ് മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കാനെത്തിയത്.പതിനായിരം രൂപ പിഴ ഈടാക്കിയതായി നഗരസഭ സെക്രട്ടറി ടി.കെ സന്തോഷ് പറഞ്ഞു.