വേളി ടൂറിസ്റ്റ് വില്ലേജിലെ 'കുട്ടിത്തീവണ്ടി' പാളംതെറ്റി; നിരവധി യാത്രക്കാർക്ക് പരിക്ക്

വില്ലേജിലെ സ്റ്റേഷനിൽ നിന്ന് യാത്രക്കാരുമായി കടൽക്കരയിലുളള പൊഴിക്കര ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

author-image
Rajesh T L
Updated On
New Update
veli

വേളി ടൂറീസ്റ്റ് വില്ലേജിലെ കുട്ടിത്തീവണ്ടി

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വേളി ടൂറീസ്റ്റ് വില്ലേജിലെ കുട്ടിത്തീവണ്ടി പാളം തെറ്റി ട്രാക്കിനുളളിൽ കുടുങ്ങി. റെയിൽ പാളത്തിലുണ്ടായിരുന്ന കരിങ്കല്ലിൽ തട്ടി  തീവണ്ടി ഒരുവശത്തേക്ക് ചരിഞ്ഞെങ്കിലും മറഞ്ഞില്ല. സ്ത്രീകളും കുട്ടികളുമുൾപ്പെടെ 48 പേരായിരുന്നു തീവണ്ടിയിലുണ്ടായിരുന്നത്. ഇവരിൽ ചിലർക്ക് പരിക്കുണ്ട്. 

വില്ലേജിലെ സ്റ്റേഷനിൽ നിന്ന് യാത്രക്കാരുമായി കടൽക്കരയിലുളള പൊഴിക്കര ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടമുണ്ടായത്തിനു പിന്നാലെ തീവണ്ടിയിൽ നിന്നും ചിലർ ഇറങ്ങിയോടി. പിന്നീട്, ടൂറീസ്റ്റ് വില്ലേജ് അധികൃതരുൾപ്പെട്ടവർ സ്ഥലത്തെത്തി തീവണ്ടിയിലുണ്ടായിരുന്ന മറ്റുള്ളവരെ പുറത്തിറക്കി.

 ഏകദേശം രണ്ടരക്കിലോമീറ്റർ ദൂരത്തിലാണ് വേളി ടൂറീസ്റ്റ് വില്ലേജിൽ നിന്ന് കടൽക്കര വരെയുളള ഭാഗത്തേക്ക് റെയിൽപാളം നിർമിച്ചിട്ടുളളത്. അപകടത്തിന് പിന്നലെ സാങ്കേതിക സംഘമെത്തി പാളത്തിൽ നിന്ന് മാറി ട്രാക്കിൽ കുടുങ്ങിയ ചക്രത്തെ മാറ്റി സ്ഥാപിക്കാനുളള ശ്രമങ്ങൾ ആരംഭിച്ചു

train accident veli tourist village