മുസ്ലീം ലീഗ് പൊട്ടാസ്യം സയനൈഡെന്ന് വെളളാപ്പളളി; ഗുരുവിനെ പഠിച്ചാല്‍ മതിയെന്ന് ലീഗിന്റെ ഉപദേശം

മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡാണെന്നുമാണ് വെളളാപ്പള്ളി കഴിഞ്ഞ ദിവസം അധിക്ഷേപ പരാമര്‍ശം നടത്തിയത്

author-image
Rajesh T L
New Update
vellappally muslim league

തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരായ എസ്എന്‍ഡിപി ഡനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി ഷിഹാബ് തങ്ങള്‍. വെള്ളാപ്പളളി ശ്രീനാരായണ ഗുരുവിനെ പഠിച്ചാല്‍ മതിയെന്നാണ് സാദിഖ് അലി തങ്ങളുടെ ഉപദേശം. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഇത്തരക്കാരെ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡാണെന്നുമാണ് വെളളാപ്പള്ളി കഴിഞ്ഞ ദിവസം അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഗണേഷ് കുമാര്‍ തറ മന്ത്രിയാണെന്നും വെളളാപ്പളളി പറഞ്ഞു. കൊല്ലം പുനലൂരില്‍ എസ്എന്‍ഡിപി നേതൃസംഗമത്തില്‍ സംസാരിക്കുമ്പോഴായിരുന്നു വെളളാപ്പള്ളിയുടെ വിവാദ പരാമര്‍ശങ്ങള്‍.