/kalakaumudi/media/media_files/2025/10/17/nateeesan-2025-10-17-12-19-57.jpg)
ആലപ്പുഴ: മുസ്ലീം ലീഗിനെതിരെ കടുത്ത വിവാദപരമായ വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്തെത്തി .
കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മതേതര കോമഡിയാണ് ലീഗെന്ന് വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചുകൊണ്ട് പറഞ്ഞു . എസ്എന്‍ഡിപി യോഗം മുഖപത്രമായ യോഗനാദം പുതിയ ലക്കം എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ ഇത്തരത്തിലുള്ള വിമർശനം.
പേരിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും ഘടനയിലും വേഷത്തിൽ പോലും മതം കുത്തി നിറച്ച കക്ഷി കേരളത്തിൽ ഇല്ല. എല്ലാ ജനവിഭാഗങ്ങളുടെയും അവകാശ സംരക്ഷണമല്ല, മുസ്ലിങ്ങളുടെ അവകാശം നേടിയെടുക്കൽ മാത്രമാണ് ലീഗിന്‍റെ ലക്ഷ്യമെന്നും വെള്ളാപ്പള്ളി വിമർശിച്ചു. ഇന്ത്യയുടെ വിഭജനത്തിന് വഴിയൊരുക്കിയ സർവേന്ത്യ മുസ്ലിം ലീഗിൻ്റെ ഇന്ത്യൻ പതിപ്പാണ് ലീഗെന്നും കൂടുതൽ ഡെക്കറേഷൻ വേണ്ടെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
വെള്ളാപ്പള്ളിയുടെ ഇത്തരത്തിലുള്ള ആക്ഷേപപരമായ പ്രസ്താവനകൾ കേരള രാഷ്ട്രീയത്തിൽ വളരെ ചർച്ച ചെയ്യപ്പെടുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് .അടുത്തിടെ ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിനെതിരെ നടത്തിയ പരിഹാസവും അതിന് അദ്ദേഹം നൽകിയ മറുപടിയുമെല്ലാം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു .