വെള്ളാപ്പള്ളിയുടെ പരാമര്‍ശം യോഗനാദത്തില്‍

കെപിസിസി പ്രസിഡന്റ് പോലും തഴയപ്പെടുന്നു. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആ ഈഴവന്‍ പോലും പദവിയില്‍ ഇല്ലാതാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെപിസിസി നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെയാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനമെന്നതും ശ്രദ്ധേയമാണ്.

author-image
Biju
New Update
SGDf

Vellappally Nateshan

തിരുവനന്തപുരം: മുന്നണിയില്‍ ഈഴവര്‍ക്കുളള അവഗണന പരസ്യമാക്കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈഴവര്‍ക്ക് സിപിഎമ്മിലും കോണ്‍ഗ്രസിലും അവഗണനയാണെന്നും കസേരയ്ക്ക് ഭീഷണി വരുമ്പോള്‍ മാത്രമാണ് സമുദായ ചിന്തയെന്നും വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു.

എസ്എന്‍ഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് ഈഴവരെ വെട്ടിനിരത്തുകയാണ്. നിലവില്‍ സമുദായത്തിനുള്ളത് കെ ബാബു എന്ന എംഎല്‍എ മാത്രമാണ്.

കെപിസിസി പ്രസിഡന്റ് പോലും തഴയപ്പെടുന്നു. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആ ഈഴവന്‍ പോലും പദവിയില്‍ ഇല്ലാതാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെപിസിസി നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെയാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനമെന്നതും ശ്രദ്ധേയമാണ്. പിണറായി ഭരിക്കുമ്പോഴും ഈഴവരെ അവഗണിക്കുകയാണ്. 

തമ്മില്‍ ഭേദം സിപിഎം എന്ന് മാത്രം. ഇടതുപക്ഷത്തിന്റെ അതിരുവിട്ട ന്യൂനപക്ഷ ആഭിമുഖ്യത്തെയും വെള്ളാപ്പള്ളി വിമര്‍ശിച്ചു. അതേ സമയം നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മൂന്നാമതും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും നേതൃസ്ഥാനത്ത് പിണറായി വിജയനല്ലാതെ മറ്റൊരു മുഖം സിപിഎമ്മിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

 

vellappally natesan vellappalli nadesan