/kalakaumudi/media/media_files/2025/09/17/nadesan-vellappally-2025-09-17-12-57-42.jpg)
ആലപ്പുഴ: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നടന്‍മാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ലെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു.
സിനിമ കാണാറില്ല. ദിലീപ് നല്ല നടനാണ്. അയാളുടെ വ്യക്തിപരമായ കാര്യങ്ങള്‍ അറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.
ത്രിതല പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ഉപരിയാണ്. വ്യക്തിബന്ധങ്ങളുമൊക്കെ ഘടകമാണ്. മൂന്നു മുന്നണികളും വാശിയോടെ പ്രവര്‍ത്തിച്ചു. അതാണ് പോളിങ് ഉയര്‍ന്നത്. സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല. ശബരിമലയില്‍ സ്ത്രീകളെ കയറ്റിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ന്നിട്ടും എല്‍ഡിഎഫ് തൂത്ത് വാരി. സര്‍ക്കാര്‍ ഒരുപാട് നന്‍മകള്‍ ചെയ്തു. അതുപക്ഷേ വേണ്ട രീതിയില്‍ പ്രചരിപ്പിക്കാനായില്ല. സംസ്ഥാനത്ത് ത്രികോണ മത്സരമാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
