/kalakaumudi/media/media_files/2025/09/26/nadesh-2025-09-26-14-29-48.jpg)
സർക്കാർ മിഷിനറിയോ പിന്തുണയോ ഇല്ലാതെ പന്തളത്ത് കുറഞ്ഞ സമയംകൊണ്ട് ഹിന്ദു ഐക്യവേദിക്ക് നല്ല രീതിയിൽ ശബരിമല സംരക്ഷണ സംഗമം സംഘടിപ്പിക്കാൻ സാധിച്ചതായി വെള്ളാപ്പള്ളി പറഞ്ഞു.
‘പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമം കൊള്ളാം.കാരണം ഒന്നും മോശമായിരുന്നില്ല. ഹിന്ദു ഐക്യവേദി കേരളത്തിൽ​ വേരില്ലാത്ത സംഘടനയല്ല. കുറഞ്ഞ സമയം കൊണ്ട് നല്ല ഒരു സമ്മേളനം സംഘടിപ്പിച്ചു.
ഒരുപാട് നാളത്തെ തയാറെടുപ്പൊന്നും ഉണ്ടായിരുന്നില്ല. അവർക്ക് ശക്തമായ സംഘ ടനയുണ്ട് ഇവിടെ. ആർ.എസ്.എസ്-ബി.ജെ.പി അടക്കമുള്ള എല്ലാവരും അതിന്റെ പിറകിലുണ്ട്.
അവർ പന്തളം കൊട്ടാരത്തിന് സമീപം നടത്തിയ പരിപാടിയിൽ ആൾക്കൂട്ടം പന്തൽ മുഴുവൻ നിറഞ്ഞു കവിഞ്ഞിരുന്നു .ഈ പന്തലും തമ്മിൽ ആടും ആനയും തമ്മിലുള്ള വ്യത്യാസമുണ്ട്. ഇത് ചെറുതും അത് വലുതുമാണ്.സമ്മേളനം ഗംഭീരമായിരുന്നു.
സർക്കാർ മെഷിനറിയൊന്നുമില്ലാതെ ഹിന്ദു ഐക്യവേദിക്ക് ഇത്രയും ആളുകളെ അവി​ടെ സമ്മേളിപ്പിക്കാൻ സാധിച്ചുവെങ്കിൽ ആ പരിപാടി വിജയിച്ചു എന്നുതന്നെ പറയാം .
വെള്ളാപ്പള്ളി പറഞ്ഞു .കഴിഞ്ഞദിവസം ദേവസ്വം ബോർഡ് പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിൽ പ​ങ്കെടുക്കാൻ മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ കാറിലാണ് വെള്ളാപ്പള്ളി എത്തിയിരുന്നത്.
സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവേ പിണറായി വിജയനെ തനിക്ക് ഏറെ ഇഷ്ടമാണെന്നും പിണറായി അയ്യപ്പ ഭക്തനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
