/kalakaumudi/media/media_files/2025/04/05/jRDsqXP4dKIxKSsKe11r.jpg)
കൊച്ചി: യാക്കോബായ സുറിയാനിസഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയ്‌ക്ക് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആശംസകൾ നേർന്നു. ലോകത്തിലെ സമുന്നതരായ മതമേലദ്ധ്യക്ഷന്മാരുടെ സാന്നിദ്ധ്യത്തിൽ കാതോലിക്കാ ബാവയായി അഭിഷിക്തനായതിൽ സന്തോഷവും പ്രാർത്ഥനയും അറിയിക്കുന്നതായി ആശംസാസന്ദേശത്തിൽ വെള്ളാപ്പള്ളി പറഞ്ഞു. സമാധാനത്തിനായി കൈനീട്ടാൻ തയ്യാറാണെന്നും ഹൃദയങ്ങൾ തമ്മിൽ ചേരേണ്ടതാണെന്നുമുള്ള കാതോലിക്കാ ബാവായുടെ സന്ദേശം ഏറെ പ്രത്യാശയോടെ കാണുന്നു. യാക്കോബായ സഭയുമായും കാതോലിക്ക ബാവായുമായുള്ള ആത്മബന്ധവും സൗഹൃദവും ദൃഢമായി എക്കാലവും ഉണ്ടാകുമെന്നും പറഞ്ഞു.