വെള്ളറട യുപി സ്‌കൂളില്‍ വന്‍ മോഷണശ്രമം

ഓഫീസിനുള്ളില്‍ ഉണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളും ഫയലുകളുമെല്ലാം വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. എന്നാല്‍ എന്തെല്ലാമാണ് കവര്‍ച്ച നടന്നിട്ടുള്ളതെന്ന് വ്യക്തമായ സൂചന ഇതുവരെയും ലഭിച്ചിട്ടില്ല.

author-image
Biju
New Update
vv

Vellarada School

തിരുവനന്തപുരം: വെള്ളറട സര്‍ക്കാര്‍ യു.പി സ്‌കൂളിന്റെ വാതില്‍ മുറിച്ച് അകത്തുകടന്ന് മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.  ഫോറന്‍സിക് അധികൃതരും വിരലടയാള വിദഗ്ധരും ഡോഗ് സ്‌കോഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. 

സ്‌കൂള്‍ ഓഫീസ് കെട്ടിടത്തിന്റെ പ്രധാന വാതില്‍ യന്ത്ര സഹായത്താല്‍ മുറിച്ച് മാറ്റിയ ശേഷമാണ് മോഷ്ടാവ് ഓഫീസിനുള്ളില്‍ കടന്നത്. ഒരാള്‍ക്ക് അകത്തേക്ക് പ്രവേശിക്കാന്‍ മാത്രമുള്ള അളവിലാണ് വാതില്‍ മുറിച്ചിരിക്കുന്നത്. 

ഓഫീസിനുള്ളില്‍ ഉണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളും ഫയലുകളുമെല്ലാം വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. എന്നാല്‍  എന്തെല്ലാമാണ് കവര്‍ച്ച നടന്നിട്ടുള്ളതെന്ന് വ്യക്തമായ സൂചന ഇതുവരെയും ലഭിച്ചിട്ടില്ല. 

വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ഏത് സമയത്താണ് സ്‌കൂളിനുള്ളില്‍ മോഷ്ടാവ് കടന്ന് കവര്‍ച്ച നടത്തിയത് എന്നതിനെക്കുറിച്ചും മനസിലാക്കാനായിട്ടില്ലന്നും പൊലീസ് അറിയിച്ചു. സംശയാസ്പദമായി ആരെയും കണ്ടിട്ടില്ലന്നാണ് സമീപവാസികളുടെയും മൊഴി. 

പ്രദേശത്തെ സിസിടിവി ക്യാമറകള്‍ നിരീക്ഷിച്ച ശേഷം അക്രമികളെ വേഗത്തില്‍ പിടികൂടാനുള്ള ശ്രമത്തിലാണെന്ന് വെള്ളറട പൊലീസ് പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള രേഖകള്‍ നശിപ്പിക്കാനോ മോഷ്ടിക്കാനോ ആയിരിക്കാം പ്രതി അതിക്രമിച്ച് കടന്നതെന്ന് നാട്ടുകാര്‍ പറയുന്നു.