നക്‌സല്‍ നേതാവ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

അര്‍ബുദ ബാധിതനായി ചികിത്സിലായിരുന്നു. കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണില്‍ തറവാട്ടില്‍ സക്കറിയയുടെയും അന്നമ്മയുടെയും മകനായിട്ടായിരുന്നു ജനനം. പിന്നീട് വെള്ളത്തൂവലിലേക്ക് കുടിയേറുകയായിരുന്നു

author-image
Biju
New Update
vella naxal

തൊടുപുഴ: മുന്‍ നക്‌സല്‍ നേതാവ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു. കോതമംഗലം വടാട്ടുപാറയിലുള്ള മകളുടെ വീട്ടിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ചികിത്സിലായിരുന്നു. കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണില്‍ തറവാട്ടില്‍ സക്കറിയയുടെയും അന്നമ്മയുടെയും മകനായിട്ടായിരുന്നു ജനനം. പിന്നീട് വെള്ളത്തൂവലിലേക്ക് കുടിയേറുകയായിരുന്നു. 

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ വഴിയേ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐയില്‍ തന്നെ നിന്ന വെള്ളത്തൂവല്‍ സ്റ്റീഫന്‍ പിന്നീട് നക്സലൈറ്റ് പ്രസ്ഥാനത്തിലേക്കു മാറുകയായിരുന്നു. തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലൂടെയാണു പ്രസ്ഥാനത്തില്‍ സജീവമായത്. 1971-ല്‍ സ്റ്റീഫന്‍ അറസ്റ്റിലായി. കൊലക്കേസ് ഉള്‍പ്പെടെ പതിനെട്ട്് കേസുകളില്‍ ഈ സമയം പ്രതിയായിരുന്നു. പിന്നിട് കുറച്ചുകാലം സുവിശേഷപ്രവര്‍ത്തനത്തി?ല്‍ ഏര്‍പ്പെട്ടു.