വെള്ളായണി ദേവീക്ഷേത്രം: 3 വർഷത്തിലൊരിക്കൽ നടക്കുന്ന കാളിയൂട്ട് ഉത്സവത്തിന് തുടക്കമായി

വെള്ളായണി ദേവീക്ഷേത്രത്തിൽ 3 വർഷത്തിലൊരിക്കൽ നടക്കുന്ന കാളിയൂട്ട് ഉത്സവത്തിന് ആചാരപരമായ ചടങ്ങുകളോടെ തങ്കത്തിരുമുടി പുറത്തെഴുന്നള്ളിച്ചതോടെ തുടക്കമായി.

author-image
Devina
New Update
vellai

നേമം: വെള്ളായണി ദേവീക്ഷേത്രത്തിൽ 3 വർഷത്തിലൊരിക്കൽ നടക്കുന്ന കാളിയൂട്ട് ഉത്സവത്തിന് ആചാരപരമായ ചടങ്ങുകളോടെ തങ്കത്തിരുമുടി പുറത്തെഴുന്നള്ളിച്ചതോടെ തുടക്കമായി.

തിരുമുടി പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ബ്രഹ്മസ്ഥാനം കണ്ട് പീഠം വച്ച് ശംഖ്, ശൂലം, കലമാൻ കൊമ്പ് എന്നിവ ഇരുത്തി കാപ്പ് കെട്ടിയതിനുശേഷം നിറപറയും പൂജകളും ദീപാരാധനയും നടത്തി.

തുടർന്ന് ദേവിയെ അണിയറപുരയിലിരുത്തി. രാത്രി കളങ്കാവലിന് ശേഷം ഉച്ചബലി നടന്നു. തങ്കത്തിരുമുടി പുറത്തെഴുന്നെള്ളിക്കുന്നത് കാണാനും കളങ്കാവൽ ദർശിക്കാനും വൻ ജനതിരക്ക് അനുഭവപ്പെട്ടു.

ഇന്ന് രാത്രി ഉച്ചബലിക്ക് ശേഷം ആദ്യ ദിക്കുബലിക്കായി പള്ളിച്ചലിലേക്ക് തങ്കത്തിരുമുടി എഴുന്നള്ളിക്കും. ഏപ്രിൽ 23 ന് നിലത്തിൽപ്പോരോടെ ഉത്സവം സമാപിക്കും.