എറണാകുളം: ആദ്യ ഹരിത ടൂറിസ്റ്റ് കേന്ദ്രമാകാൻ ഒരുങ്ങി വേങ്ങൂർ പാണിയേലി പോര്

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലയിലെ ആദ്യ മാതൃകാ ഹരിത ടൂറിസം കേന്ദ്രമാകുകയാണ് പോര്. കേരളത്തിന്റെ തനത് സംഭാവനയായ ഹരിത പെരുമാറ്റച്ചട്ടം  വിനോദസഞ്ചാര മേഖലയിൽ നടപ്പിലാക്കികൊണ്ട് നടത്തി വരുന്ന പദ്ധതിയാണ് ഹരിത ടൂറിസം

author-image
Prana
New Update
tourists
Listen to this article
0.75x 1x 1.5x
00:00 / 00:00

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലയിലെ ആദ്യ മാതൃകാ ഹരിത ടൂറിസം കേന്ദ്രമാകുകയാണ് പോര്. കേരളത്തിന്റെ തനത് സംഭാവനയായ ഹരിത പെരുമാറ്റച്ചട്ടം  വിനോദസഞ്ചാര മേഖലയിൽ നടപ്പിലാക്കികൊണ്ട് നടത്തി വരുന്ന പദ്ധതിയാണ് ഹരിത ടൂറിസം.കൂടുതൽ ജനങ്ങൾ എത്തിച്ചേരുന്നതും സഞ്ചരിക്കുന്നതുമായ സ്ഥലങ്ങളും പരിസരവും ഹരിത പെരുമാറ്റ ചട്ടത്തിന്റെ പരിധിയിൽ കൊണ്ട് വരേണ്ടത് അനിവാര്യമാണ്. ടൂറിസം കേന്ദ്രങ്ങളിൽ മാലിന്യ സംസ്കരണം, ഒറ്റ തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുടെ കർശനമായ നിരോധനം നടപ്പാക്കൽ,ബദൽ സംവിധാനം ഏർപ്പെടുത്താൽ,ടോയ്ലറ്റ്  സംവിധാനവും ദ്രവ മാലിന്യ സംസ്കാരണവും കുറ്റമറ്റതാക്കൽ,എം സി എഫ്, മിനി എം സി എഫുകൾ, ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കൽ,സെക്യൂരിറ്റി ക്യാമറകൾ സ്ഥാപിക്കൽ തുടങ്ങിയ സംവിധാങ്ങൾ ഉറപ്പുവരുത്തി കൊണ്ടാണ് ഹരിത ടൂറിസ്റ്റ് കേന്ദ്രമാകുന്നത്.പ്രവർത്തനങ്ങളുടെ ഭാഗമായി മെഗാ ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു.വേങ്ങൂർ ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ,വനം വകുപ്പ്, വന സംരക്ഷണ സമിതി, രാജഗിരി വിശ്വജ്യോതി കോളേജ് എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഡ്രൈവ് വേങ്ങൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശില്പ സുധീഷ് ഉദ്ഘാടനം ചെയിതു.ഹരിതകേരളം മിഷൻ എറണാകുളം ജില്ലാ കോർഡിനേറ്റർ എസ്. രഞ്ജിനി "ഹരിത ടൂറിസം സാധ്യതകൾ" വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അഫ്സൽ രാജ്, വൈസ് പ്രസിഡന്റ് പി സി കൃഷ്ണൻകുട്ടി, ബ്ലോക്ക്‌ മെമ്പർ പി ആർ നാരായണൻ നായർ,ക്ഷേമകാര്യ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ബേസിൽ കല്ലറക്കൽ, ജിനു ബിജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജിതേഷ് ആർ വാരിയർ, സി ഡി എസ് ചെയർപേഴ്സൺ പ്രമീള സന്തോഷ്‌, വന സംരക്ഷണ സമിതി പ്രസിഡന്റ് കെ.വി. സാജു, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരായ അഭിലാഷ് അനിരുദ്ധൻ, എ എ സുരേഷ് എന്നിവർ സംസാരിച്ചു. യോഗത്തിൽ വനം വകുപ്പ് ജീവനക്കാർ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺമാർ, ഹരിതകർമ്മസേന അംഗങ്ങൾ,രാജഗിരി വിശ്വ ജ്യോതി കോളേജിലെ എൻ എസ് എസ് വോളണ്ടിയേഴ്സ്,തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ മെഗാ ഡ്രൈവിൽ പങ്കെടുത്തു.