/kalakaumudi/media/media_files/2024/11/03/k9w4EJpQdDInVG60RuiW.jpeg)
വെണ്ണല സർവ്വീസ് സഹകരണ ബാങ്കിൻ്റെ വാർഷിക പൊതുയോഗത്തിൽ വച്ച് മികച്ച വിദ്യാർത്ഥികൾക്കുള്ള എക്സലൻസ് അവാർഡ് ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് വിതരണം ചെയ്യുന്നു.
കൊച്ചി :-വെണ്ണല സർവ്വീസ് സഹകരണ ബാങ്കിൻ്റെ 2023-24 സാമ്പത്തിക വർഷം അറ്റലാഭത്തിന്റെ 20% അംഗങ്ങൾക്ക് ലാഭ വിഹിതം വിതരണം നടത്തുന്നതിന് ആലിൻ ചുവട് എസ്.എൻ.ഡി.പി ഹാളിൽ ചേർന്ന ബാങ്കിന്റെ വാർഷിക പൊതുയോഗം തീരുമാനിച്ചു.പ്രവർത്തന റിപ്പോർട്ടും 34.93 കോടി രൂപ വരവും 29.58 കോടി രൂപ ചിലവും 5.35 കോടി രൂപ ലാഭവും പ്രതിക്ഷിക്കുന്ന ബജറ്റും യോഗം അഗ്രീകരിച്ചു.ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് തീരുമാനിച്ചത്.സെക്രട്ടറി ടി.എസ്.ഹരി,ഭരണ സമിതി അംഗങ്ങളായ എസ്.മോഹൻദാസ്, ആശാകലേഷ്,കെ.എ.അഭിലാഷ്, എൻ.എ.അനിൽകുമാർ.വി.കെ.പ്രകാശൻ,കെ.എൻ, ധർമ്മജൻ,സി.ഡി.വത്സലകുമാരി, എം.കെ.തങ്കപ്പൻ എന്നിവർ സംസാരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
