വെണ്ണല ബാങ്ക് കൂപ്പ് മാർട്ട് കിച്ചൺ വെയേർസ് & ഗിഫ്റ്റ് ബസാർ ആരംഭിച്ചു.

ഗുണമേന്മയുള്ള അടുക്ക ഉപകരണങ്ങളും പ്രസന്റേഷൻ സാധനങ്ങളും മിതമായ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ആലിൻചുവട് എസ്.എൻ.ഡി.പി കെട്ടിടത്തിൽ കൂപ്പ് മാർട്ട് കിച്ചൺ വെയേർസ് & ഗിഫ്റ്റ് ബസാർ എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചു.

author-image
Shyam
New Update
WhatsApp Image 2025-11-17 at 5.59.31 PM

കൊച്ചി:-വെണ്ണല സർവ്വീസ് സഹ.ബാങ്കിൻ്റെ നേതൃത്വത്തിൽ ഗുണമേന്മയുള്ള അടുക്ക ഉപകരണങ്ങളും പ്രസന്റേഷൻ സാധനങ്ങളും മിതമായ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ആലിൻചുവട് എസ്.എൻ.ഡി.പി കെട്ടിടത്തിൽ കൂപ്പ് മാർട്ട് കിച്ചൺ വെയേർസ് & ഗിഫ്റ്റ് ബസാർ എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചു. മുൻ മേയർ സി.എം. ദിനേശ് മണി കൂപ്പ് മാർട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു.അഡ്വ.എ.ജി. ഉദയകുമാർ ആദ്യവിൽപന നടത്തി. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ. സന്തോഷ് അധ്യക്ഷതവഹിച്ചു. .കെ.ടി. സാജൻ,സി.ഡി. വത്സല കുമാരി,വി.കെ.പ്രകാശൻ,വിനീത സക്സേന, കെ.ജി.സുരന്ദ്രൻ, ആശാകേഷ് എന്നിവർ സംസാരിച്ചു.

Vennala Service Co-operative Society Bank