/kalakaumudi/media/media_files/2025/05/08/6pdQ2v5RtQYj2eLnpdKN.jpeg)
കൊച്ചി :-വെണ്ണല സർവ്വീസ് സഹ.ബാങ്കിന്റെ നേതൃത്വത്തിൽ അദ്ധ്യായന വർഷാരംഭത്തിൽ തന്നെ മിതമായ നിരക്കിൽ എല്ലാവിധ പഠനോപകരണങ്ങളും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സഹകരണ സ്ക്കൂൾ മാർക്കറ്റിന് തുടക്കം കുറിച്ചു. വെണ്ണല സഹകരണ സൂപ്പർ മാർക്കറ്റിൽ ആരംഭിച്ചിട്ടുള്ള സ്ക്കൂൾ മാർക്കറ്റ് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മിമിക്രിക്ക് ഏ ഗ്രേഡ് നേടിയ സ്മൃതി രാജേഷിന് പഠനോപകരണങ്ങൾ നൽകി കൊണ്ട് ബാങ്ക് പ്രസിഡന്റെ അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു.ഭരണസമിതി അംഗം എൻ.എ.അനിൽകുമാർ അദ്ധ്യക്ഷനായി.വിനീത സക്സേന, ബാങ്ക് സെക്രട്ടറി ഇൻ ചാർജ് കെ.എം.ഷീജ, അസി.സെക്രട്ടറി എം.ടി. മിനി,എം.എൻ.ലാജി, എം.രാഹുൽ രാജ്,ആർ.സന്തോഷ് എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികൾക്ക് ആവശ്യമായ ബാഗ്, റെയിൻകോട്ട്,നോട്ട് പുസ്തകങ്ങൾ,കുട,പെൻസിൽ, പേന,ബോക്സ് തുടങ്ങി എല്ലാ ഉപകരണങ്ങളും10 മുതൽ 30 ശതമാനം വരെ വിലക്കുറവിലാണ് വിൽപ്പന നടത്തുന്നത്.ജൂൺ 15 വരെയാണ് സ്കൂൾ മാർക്കറ്റ്.