വെണ്ണല ബാങ്കിന്റെ വിദ്യഭ്യാസ അവാർഡുകൾ വിതരണം നടത്തി

വെണ്ണല ബാങ്കിന്റെ നേതൃത്വത്തിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെമന്റോയും വിതരണം നടത്തി.

author-image
Shyam Kopparambil
New Update
1

വെണ്ണല ബാങ്കിന്റെ വിദ്യാഭ്യാസ അവാർഡ് വിതരണോദ്ഘാടനം കെ.ജെ. മാക്സി എം.എൽ.എ നിർവഹിക്കുന്നു.

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കൊച്ചി :-വെണ്ണല ബാങ്കിന്റെ നേതൃത്വത്തിൽ വെണ്ണല ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ബാങ്ക് അംഗങ്ങളുടെ മക്കളിൽ നിന്നും എസ്.എസ്.എൽ.സിക്കും +2 വിനും മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെമന്റോയും വിതരണം നടത്തി.അനുമോദന സമ്മേളനം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡെന്റ് അഡ്വ. എ.എൻ.സന്തോഷിന്റെ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സി.ഡി.വത്സലകുമാരി, കെ.ബി.ഹർഷൽ, ഭരണ സമിതി അംഗങ്ങളായ കെ.എ. അഭിലാഷ്, വി.കെ.വാസു .സെക്രട്ടറി ടി.എസ്.ഹരി,കെ.എം.ഷീജ, ടി.സി.ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.

 

ernakulamnews ernakulam