/kalakaumudi/media/media_files/2025/05/02/Rh2V7X5Xt8yR4Wg0l6ni.jpeg)
വെണ്ണല ബാങ്ക് സെക്രട്ടറി ടി.എസ്.ഹരിക്ക് നൽകിയ യാത്രയയപ്പിൽ ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷിന്റെ നേതൃത്വത്തിൽ ഉപഹാരം നൽകുന്നു.
കൊച്ചി: -വെണ്ണല സർവീസ് സഹകരണ ബാങ്കിൽ നിന്നും 37 വർഷത്തെ സേവനം പൂർത്തിയാക്കി സെക്രട്ടറിയായി വിരമിച്ച ടി എസ് ഹരിക്ക് ബാങ്ക് യാത്രയയപ്പ് നൽകി. യോഗം സി.പി.എംസംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്മണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. എ എൻ സന്തോഷ് അധ്യക്ഷത വഹിച്ചു. സി.പി.എം തൃക്കാക്കര ഏരിയ സെക്രട്ടറി ഏ ജി ഉദയകുമാർ, കൊച്ചി കോർപറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സി.ഡി വത്സലകുമാരി, കെ.ടി സാജൻ, വി.കെ പ്രകാശൻ,കെ.സി.ഇ.യു ജില്ലാ സെക്രട്ടറി കെ എ ജയരാജ്,എൻ. വിജയകുമാർ,ആർ.രതീഷ്,കെ.ബി.ഹർഷൽ,അഭിലാഷ്.കെ. അശോക് കുമാർ,എസ്.മോഹൻദാസ് എന്നിവർ സംസാരിച്ചു.