ഓണം ഖാദി വസ്ത്ര വ്യാപാരമേള"യുമായി വെണ്ണല ബാങ്ക്.

വ്യാപാരമേള 31 ന് സമാപിക്കും. എല്ലാത്തരം ഖാദി വസ്ത്രങ്ങൾക്കും, തുണിത്തരങ്ങൾക്കും 30% ഗവൺമെൻറ് റിബേറ്റ് ലഭിക്കുമെന്ന്  ബാങ്ക് പ്രസിഡന്റ്  പറഞ്ഞു.

author-image
Shyam Kopparambil
New Update
sdsd

വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച "ഓണം ഖാദി വസ്ത്രവ്യാപരമേള" അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കൊച്ചി :-വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കേരള ഖാദി ഗ്രാമ വ്യവസായ ഫെഡറേഷനുമായി സഹകരിച്ച് "ഓണം ഖാദി വസ്ത്രവ്യാപരമേള" ആരംഭിച്ചു.ആലിൻചുവട് സഹകരണ സൂപ്പർമാർക്കറ്റിൽ നടക്കുന്ന വ്യാപാരമേള ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു.ഭരണ സമിതി അംഗം എസ്.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.വിനീത സക്സേന, കെ.ജി.സുരേന്ദ്രൻ, എൻ.എ.അനിൽകുമാർ,ബാങ്ക് സെക്രട്ടറി ടി.എസ്.ഹരി,എൻ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.വ്യാപാരമേള 31 ന് സമാപിക്കും. എല്ലാത്തരം ഖാദി വസ്ത്രങ്ങൾക്കും, തുണിത്തരങ്ങൾക്കും 30% ഗവൺമെൻറ് റിബേറ്റ് ലഭിക്കുമെന്ന്  ബാങ്ക് പ്രസിഡന്റ്  പറഞ്ഞു. 

kakkanad kochi kakkanad news