പുരസ്‌കാര നിറവിൽ  വെണ്ണല സഹ.ബാങ്ക് .

സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കണയന്നൂർ താലൂക്കിലെ മികച്ച സഹകരണ സ്ഥാപനങ്ങൾക്കുള്ള വാർഡിന്  വെണ്ണല  സർവീസ് സഹ.ബാങ്ക് അർഹരായി.

author-image
Shyam Kopparambil
New Update
asdsa

 

കൊച്ചി :- സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കണയന്നൂർ താലൂക്കിലെ മികച്ച സഹകരണ സ്ഥാപനങ്ങൾക്കുള്ള വാർഡിന്  വെണ്ണല  സർവീസ് സഹ.ബാങ്ക് അർഹരായി. പനങ്ങാട് സർവ്വീസ് സഹകരണ ബാങ്കിൽ വച്ച് നടന്ന സഹകരണ സംഗമം പാക്സ് പ്രസിഡന്റ് കെ.പി.ബേബി ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹ.യുണിയൻ ചെയർമാൻ ടി.എസ്.ഷൺമുഖദാസ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സഹകരണ വിജിലൻസ് ഡെപ്യൂട്ടി രജിസ്ട്രാർ കെ.ശ്രീലേഖയിൽ നിന്നും വെണ്ണല സർവീസ് സഹ.ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷും,സെക്രട്ടറി ടി.എസ്.ഹരിയും ചേർന്ന് പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്ന് മികച്ച ബാങ്കിനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി.പനങ്ങാട് സർവ്വീസ് സഹ.ബാങ്ക് പ്രസിഡന്റ്  കെ.എം.ദേവദാസ്, ടി.കെ.മോഹനൻ, പി.എച്ച്.ഷാഹുൽഹമീദ്, അഡ്വ.പി.എൻ.മോഹനൻ, ഷീബ.വി.എൻ എന്നിവർ സംസാരിച്ചു.

bank award kochi