വെണ്ണല സഹകരണ മെഡിക്കൽ ക്ലിനിക്ക് തുറന്നു.

വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സൗജന്യ നിരക്കിൽ ഡോക്ടർമാരുടെ സേവനം നാട്ടുകാർക്ക് ലഭ്യമാക്കുവാൻ വേണ്ടി വെണ്ണല സഹകരണ മെഡിക്കൽ ക്ലീനിക്ക് തുറന്നു.

author-image
Shyam
New Update
d

വെണ്ണല സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച സഹ. മെഡിക്കൽ  ക്ലിനിക്കിൽ ഡോ.മിഥുൻ സോമൻ ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷിനെ പരിശോധിക്കുന്നു

കൊച്ചി :-വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സൗജന്യ നിരക്കിൽ ഡോക്ടർമാരുടെ സേവനം നാട്ടുകാർക്ക് ലഭ്യമാക്കുവാൻ വേണ്ടി വെണ്ണല സഹകരണ മെഡിക്കൽ ക്ലീനിക്ക് തുറന്നു. ആലിൻചുവട്ടിൽ ബാങ്ക് ഹെഡ് ഓഫീസിനു സമീപം തുറന്ന സഹകരണ മെഡിക്കൽ ഒ.പി. ക്ലിനിക്ക് ഹൃദ്രോഗ ചികിത്സാ വിദഗ്ധൻ ഡോ.ജോ ജോസഫ് ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് അധ്യക്ഷത വഹിച്ചു. കെ.ടി. സാജൻ, വി.കെ.പ്രകാശൻ,ഡോ.മിഥുൻ സോമൻ, എസ്.മോഹൻദാസ്, എൻ.എ.അനിൽകുമാർ,സെക്രട്ടറി ഷീജ.കെ.എം. എന്നിവർ സംസാരിച്ചു.ഡോ.മിഥുൻ സോമൻ്റെ സേവനം ഞായർ ഒഴികെ എല്ലാ ദിവസവവും രാവിലെ 7 മുതൽ വൈകീട്ട് 8 വരെ ലഭ്യമായിരിക്കും.

clinic Vennala Service Co-operative Society Bank