/kalakaumudi/media/media_files/2025/03/04/z5Sd2nRiqp9xsrPyGODS.jpeg)
വെണ്ണല സർവ്വീസ് സഹകരണ ബാങ്കിൻ്റെ 41-ാമത് വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി മുൻ സഹ.ബാങ്ക് പ്രസിഡന്റ് പി.ആർ.ശിങ്കാരനെ ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷിന്റെ നേതൃത്വത്തിൽ ആദരിക്കുന്നു.
കൊച്ചി: -വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ 41-ാമത് വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് ബാങ്കിന്റെ മുൻ പ്രസിഡന്റുമാരെ ആദരിച്ചു. 2002 മുതൽ 2007 വരെ പ്രസിഡന്റായിരുന്ന പി.ആർ.ശിങ്കാരൻ, 2007 മുതൽ 2017 വരെ പ്രസിഡന്റായിരുന്ന സി.കെ.സുഗതൻ എന്നിവർക്കാണ് വീടുകളിൽ എത്തി പൊന്നാട അണിയിച്ചും മെമൻ്റോ നൽകിയും ആദരവ് നൽകിയത്. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ്,ഭരണ സമിതി അംഗങ്ങളായ എസ്.മോഹൻദാസ്, കെ.ജി.സുരേന്ദ്രൻ,സെക്രട്ടറി ടി.എസ്.ഹരി,കെ.എം.ഷീജ, ദീപ.ഡി.ബി,കെ.എസ്.സുൽഫത്ത് എന്നിവർ പങ്കെടുത്തു.