കൊച്ചി :-വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മൊബൈൽ ഫോൺ വായ്പാമേള തുടങ്ങി. മേള ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. എസ്.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് ഭരണസമിതി അംഗങ്ങളായ വിനീത സക്സേന, ആശാ കലേഷ്, എൻ.എ.അനിൽകുമാർ, എം.എൻ.ലാജി എന്നിവർ സംസാരിച്ചു.ഓണം പ്രമാണിച്ച് ആഗസ്റ്റ് 21 മുതൽ 25 വരെ ആലിൻചുവട് സഹകരണ സൂപ്പർ മാർക്കറ്റിലാണ് മേള.അംഗങ്ങൾക്കായി മിതമായ പലിശ നിരക്കിൽ 12 മുതൽ 36 മാസ കാലവുധിക്കാണ് വായ്പകൾ നൽകുന്നത്.സാംസങ്ങ്, റെഡ്മീ, ഒപ്പോ,വിവോ തുടങ്ങി എല്ലാത്തരം സ്മാർട്ട് ഫോണുകളും പൊതുമാർക്കറ്റിലെ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുമെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചു.