മുന്‍ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ കോടതി ഇന്ന് വിധി പറയും

മയക്കുമരുന്ന് കേസിലെ പ്രതിയ രക്ഷപ്പെടുത്താന്‍ എല്‍ഡിഎഫ് നേതാവും എംഎല്‍എയും മുന്‍ മന്ത്രിയുമായ ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്.

author-image
Biju
New Update
xvdf

Antony Raju

തിരുവനന്തപുരം: മുന്‍ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയ രക്ഷപ്പെടുത്താന്‍ എല്‍ഡിഎഫ് നേതാവും എംഎല്‍എയും മുന്‍ മന്ത്രിയുമായ ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്. 

ആന്റണി രാജുവും കോടതി ക്ലര്‍ക്കായിരുന്ന ജോസുമാണ് പ്രതികള്‍. കേസ് അനന്തമായി നീളുന്നത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെയാണ് കേസില്‍ വീണ്ടും നടപടികള്‍ വേഗത്തിലായത്. കേസ് റദ്ദാക്കണമെന്ന ആന്റണിരാജുവിന്റെ ആവശ്യം സുപ്രീംകോടതിയും തള്ളിയതോടെയാണ് വിചാരണ തുടങ്ങിയത്. 10 വര്‍ഷം മുതല്‍ ജീവപര്യന്തം കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.