തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്രമഴ തുടരും.ഇന്ന് അഞ്ച് ജില്ലകളിലാണ് റെഡ് അലേര്‍ട്ടുളളത്.മലപ്പുറം,വയനാട്,കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോഡ് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുളളത്.മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.കേരളത്തില്‍ പടിഞ്ഞാറന്‍കാറ്റ് ശക്തമാണ്.കേരളത്തില്‍ നിരവധി ഇടങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമാണ്.60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാനും, ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്.മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടും, മറ്റെല്ലാ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുളളത്.
കേരളത്തില്‍ ഇന്ന് അതിതീവ്ര മഴക്ക് സാധ്യത
കേരളത്തില്‍ പടിഞ്ഞാറന്‍കാറ്റ് ശക്തമാണ്.കേരളത്തില്‍ നിരവധി ഇടങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമാണ്.
New Update