അതിതീവ്ര മഴയ്ക്ക് സാധ്യത ; കാലവര്‍ഷം രണ്ട് ദിവസത്തിനുള്ളില്‍

അടുത്ത ആഴചയില്‍ കേരളത്തില്‍ കാറ്റ് ശക്തമാകും.27ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.0.5 മുതല്‍ 1.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം അറിയിച്ചു.

author-image
Sneha SB
New Update
rain


തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യത.കാലവര്‍ഷം രണ്ട് ദിവസത്തിനുള്ളില്‍ എത്തും.കണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.നാളെ മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ടാണ് . കോഴിക്കോട്,വയനാട് ,കാസര്‍ഗോഡ് ജില്ലകളില്‍ 26 ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ശക്തമായ മഴ ലഭിക്കുന്ന മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍,മലവെളളപ്പാച്ചില്‍,ഉരുള്‍പൊട്ടല്‍ സാധ്യതയുളളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അത്തരം സാധ്യതയുളള പ്രദേശങ്ങളില്‍ നിന്നും മാറി താമസിക്കണമെന്നും അറിയിച്ചിട്ടുണ്ട്.കര്‍ണാടക - ഗോവ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായിട്ടുണ്ട്.അടുത്ത ആഴചയില്‍ കേരളത്തില്‍ കാറ്റ് ശക്തമാകും.27ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.0.5 മുതല്‍ 1.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം അറിയിച്ചു.27വരെ കേരളതീരത്ത് മത്സബന്ധനത്തിന് വിലക്കുണ്ട്.

heavy rain weather kerala weather kerala weather update Climate