ബെംഗളൂരു: കലാകൗമുദി മുന്‍ എഡിറ്ററും മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രന്‍ നായര്‍ (85) അന്തരിച്ചു. ബെംഗളൂരുവില്‍ മകന്റെ വസതിയിലായിരുന്നു അന്ത്യം.
മലയാളത്തിലെ മുന്‍നിര മുതിര്‍ന്ന പത്രാധിപന്മാരില്‍ ഒരാളാണ് എസ് ജയചന്ദ്രന്‍ നായര്‍. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത പിറവി എന്ന സിനിമയുടെ കഥയും തിരക്കഥയും അദ്ദേഹമാണ് എഴുതിയത്.
2012 ലെ ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഇദ്ദേഹത്തിന്റെ 'എന്റെ പ്രദക്ഷിണ വഴികള്‍' എന്ന പുസ്തകത്തിനു ലഭിച്ചിട്ടുണ്ട്. എന്റെ പ്രദക്ഷിണ വഴികള്‍, റോസാദലങ്ങള്‍, പുഴകളും കടലും എന്നിവയാണ് പ്രധാന കൃതികള്‍.