/kalakaumudi/media/media_files/2026/01/01/welnas-2026-01-01-22-25-48.jpg)
തൃക്കാക്കര: ജീവിതശൈലീ രോഗങ്ങൾക്കെതിരെയുള്ള ജനകീയ മുന്നേറ്റയജ്‌ഞമായ 'ആരോഗ്യം ആനന്ദം വൈബ് 4 വെൽനെസ്' ക്യാംപെയ്നിന് തൃക്കാക്കരയിൽ തുടക്കമായി.കാക്കനാട് കുടുംബരോഗ്യ കേന്ദ്രത്തിന്റെ കോൺഫറൻസ് ഹാളിൽ നടന്ന ക്യാംപെയ്നിന്റെ ഉദ്ഘാടനം തൃക്കാക്കര നഗരസഭ ചെയർമാൻ റഷീദ് ഉള്ളംപള്ളി നിർവഹിച്ചു. വൈസ് ചെയർപേഴ്സൻ ഷെറീന ഷുക്കൂർ അധ്യക്ഷത വഹിച്ചു.കൗൺസിലർ ദേവയാനി.മെഡിക്കൽ ഓഫീസർ ഡോ.ഗോപിക പ്രേം, ഹെൽത്ത് ഇൻസ്‌പെക്ടർ സജീവ് കുമാർ, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സൈക്കിൾ സവാരി, കാൽനടയാത്ര, യോഗാ പരിശീലനം എന്നിവ സംഘടിപ്പിച്ചു,
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
