/kalakaumudi/media/media_files/2025/07/06/rastraf-2025-07-06-21-17-25.jpg)
നെടുമ്പാശ്ശേരി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൃദ്യമായ സ്വീകരണം. ഭാര്യ ഡോ സുധേഷ് ധന്‍കറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ എത്തിയ ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
കുടുംബാംഗങ്ങളായ ആഭാ വാജ്പയ്, കാര്‍ത്തികേയ് വാജ്പയ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, അഡ്വ ഹാരിസ് ബീരാന്‍ എംപി, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, ഡിജിപി റവാഡ എ ചന്ദ്രശേഖര്‍, ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, റൂറല്‍ എസ് പി എം ഹേമലത, സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ്, സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ എം എസ് ഹരികൃഷ്ണന്‍ തുടങ്ങിയവരും സ്വീകരിക്കാന്‍ എത്തിയിരുന്നു.
രാവിലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി തൃശൂരിലേക്ക് തിരിക്കും. തുടര്‍ന്ന് കളമശേരിയില്‍ തിരിച്ചെത്തുന്ന അദ്ദേഹം 10.55 നു നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (നുവാല്‍സ്) വിദ്യാര്‍ഥികളും അധ്യാപകരുമായി ആശയ വിനിമയം നടത്തും. ഉച്ചകഴിഞ്ഞ് 12.35 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഉപരാഷ്ട്രപതി ഡല്‍ഹിക്ക് മടങ്ങും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
