ഉപരാഷ്ട്രപതിയുടെ സന്ദർശനം: തിങ്കളാഴ്ച ഗുരുവായൂരിൽ ദർശന നിയന്ത്രണം

വിവാഹം, ചോറൂൺ എന്നിവ രാവിലെ 7 മണിക്ക് മുമ്പോ 10 മണിക്ക് ശേഷമോ നടത്തണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. വിവാഹങ്ങൾ നടത്തുന്നതിനായി കൂടുതൽ വിവാഹം മണ്ഡപങ്ങൾ ഏർപ്പെടുത്തും.

author-image
Shibu koottumvaathukkal
New Update
image_search_1751634713753

തൃശൂർ : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് തിങ്കളാഴ്ച ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് രണ്ട് മണിക്കൂർ നിയന്ത്രണമേർപ്പെടുത്തി.  

ജൂലായ് ഏഴിനു ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായാണ് ക്ഷേത്രത്തിൽ ദർശന നിയന്ത്രണം. 

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിെൻ്റെ ഭാഗമായി രാവിലെ 8 മുതൽ പത്തു മണി വരെ വിവാഹം, ചോറൂൺ, ക്ഷേത്ര ദർശനം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തും. വിവാഹം, ചോറൂൺ എന്നിവ രാവിലെ 7 മണിക്ക് മുമ്പോ 10 മണിക്ക് ശേഷമോ നടത്തണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. വിവാഹങ്ങൾ നടത്തുന്നതിനായി കൂടുതൽ വിവാഹം മണ്ഡപങ്ങൾ ഏർപ്പെടുത്തും.ക്ഷേത്രം ഇന്നർ റിങ്ങ് റോഡുകളിൽ അന്നേ ദിവസം രാവിലെ മുതൽ വാഹന പാർക്കിങ്ങ് അനുവദിക്കില്ല. ഉപരാഷ്ട്രപതിയുടെ സന്ദർശനം കഴിയുന്നതുവരെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകൾ തുറക്കാനും അനുവാദമില്ല. പ്രാദേശികം, സീനിയർ സിറ്റിസൺ ദർശന ക്യൂ രാവിലെ 6 മണിക്ക് അവസാനിപ്പിക്കും. ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട് ദേവസ്വം ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ , അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ അറിയിച്ചു. 

 

Guruvayoor Guruvayoor Dewaswam Administrator