സൈബർ ലിഞ്ചിംഗിന്റെ ഇരയോ?  ദീപക്കിന്റെ മരണം ഉയർത്തുന്ന ഗൗരവതരമായ ചോദ്യങ്ങൾ

ബസിനുള്ളിൽ ഏതെങ്കിലും ഒരു സ്ത്രീ അപമാനിക്കപ്പെട്ടതായി ജീവനക്കാരോ സഹയാത്രക്കാരോ ശ്രദ്ധിച്ചിട്ടില്ലെന്നിരിക്കെ, ദീപക്കിനെ ലോകത്തിന് മുന്നിൽ വേട്ടക്കാരനായി ചിത്രീകരിച്ചതിന് പിന്നിലെ ലക്ഷ്യങ്ങൾ നിയമപരമായി തന്നെ വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്.

author-image
Ashraf Kalathode
New Update
6176

FB

സോഷ്യൽ മീഡിയയുടെ അതിപ്രസരമുള്ള ഇക്കാലത്ത്, ഒരു വിരൽത്തുമ്പിലൂടെ വിധി നിർണ്ണയിക്കുന്ന വിനാശകരമായ പ്രവണത എങ്ങനെ ഒരു മനുഷ്യജീവൻ അപഹരിക്കാം എന്നതിന്റെ ദാരുണമായ ഉദാഹരണമായി മാറിയിരിക്കുകയാണ് വടകരയിലെ ദീപക്കിന്റെ മരണം. ചില നിമിഷത്തെ വീഡിയോയുടെയും അപക്വമായ അവകാശവാദങ്ങളുടെയും പേരിൽ ഒരാളെ പരസ്യമായി വിചാരണ ചെയ്ത സൈബർ ലോകം ഇന്ന് പ്രതിക്കൂട്ടിലാണ്.

6157

എഡിറ്റിംഗ് ടേബിളിലെ 'പീഡനം' ആണോ? യാഥാർഥ്യം എന്ത്?
ബസിനുള്ളിൽ ഏതെങ്കിലും ഒരു സ്ത്രീ അപമാനിക്കപ്പെട്ടതായി ജീവനക്കാരോ സഹയാത്രക്കാരോ ശ്രദ്ധിച്ചിട്ടില്ലെന്നിരിക്കെ, ദീപക്കിനെ ലോകത്തിന് മുന്നിൽ വേട്ടക്കാരനായി ചിത്രീകരിച്ചതിന് പിന്നിലെ ലക്ഷ്യങ്ങൾ നിയമപരമായി തന്നെ വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. ഒരു സാധാരണ ശാരീരിക സ്പർശനത്തെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ലോ മോഷനിലാക്കി 'ലൈംഗിക അതിക്രമമായി' വ്യാഖ്യാനിച്ചുവെന്ന ആരോപണം അതീവ ഗൗരവകരമാണ്.

റീച്ചിനും കൈയടികൾക്കും വേണ്ടി ഇത്തരം 'ക്രിയേറ്റീവ് എഡിറ്റിംഗുകൾ' നടത്തുന്നവർ ഓർക്കേണ്ടത്, നിങ്ങൾ കൊലക്കയറൊരുക്കുന്നത് ഒരു മനുഷ്യന്റെ ആത്മാഭിമാനത്തിനും അയാളെ വിശ്വസിക്കുന്ന ഒരു കുടുംബത്തിനുമാണെന്നാണ്. പരാതിയുണ്ടെങ്കിൽ നിയമസംവിധാനങ്ങളെ അറിയിക്കുന്നതിന് പകരം സോഷ്യൽ മീഡിയയിലൂടെ ലൈക്ക് വാങ്ങാനുള്ള ഉപകരണമാക്കി മാറ്റുന്നത് നീതിയല്ല, മറിച്ച് ക്രൂരമായ മാനസിക വേട്ടയാടലാണ്.

11443974249367437236

ദീപക്കിന്റെ മരണത്തിന് പിന്നാലെ പോലീസ് അന്വേഷണം ഇപ്പോൾ മൂന്ന് പ്രധാന തലങ്ങളിലൂന്നിയാണ് നീങ്ങുന്നത് എന്ന് മനസ്സിലാക്കുന്നു.

ബസിനുള്ളിലെ സിസിടിവി ഹാർഡ് ഡിസ്ക് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ദീപക് ബസിൽ നിന്ന് സാധാരണ നിലയിൽ ഇറങ്ങിപ്പോയതും ജീവനക്കാരുടെ മൊഴിയും ചേർത്ത് വായിക്കുമ്പോൾ സത്യാവസ്ഥ വൈകാതെ പുറത്തുവരും.

ഒരാളെ പരസ്യമായി അപമാനിച്ച് മരണത്തിലേക്ക് നയിച്ചതിന് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഷിംജിത എന്ന യുവതിക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS) 108-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട് എന്ന് അറിയാൻ കഴിയുന്നു. നിലവിൽ ഒളിവിലുള്ള ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് നീങ്ങുകയാണ്.

യാത്രക്കാരുടെ മൊഴികൾ ഈ കേസിൽ നിർണ്ണായകമാണ്, ടിക്കറ്റ് മെഷീനിലെ ഡാറ്റ ഉപയോഗിച്ച് ആ സമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുമെന്നു കരുതുന്നു.

ഷിംജിത ഉന്നയിച്ച വാദങ്ങൾ അസത്യമാണെന്ന് തെളിയുന്ന പക്ഷം, അത് പീഡനാരോപണങ്ങൾ നേരിടുന്ന യഥാർത്ഥ ഇരകളുടെ പോരാട്ടങ്ങളെ കൂടി ദുർബലപ്പെടുത്തും. വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് നിയമം നൽകുന്ന പരമാവധി ശിക്ഷ ഉറപ്പാക്കിയാൽ മാത്രമേ ഇത്തരം 'ഡിജിറ്റൽ ലിഞ്ചിംഗുകൾക്ക്' അന്ത്യമുണ്ടാകൂ.

download

മരിച്ച ദീപക്കിന് ഇനി നീതി നൽകാൻ ഒരേയൊരു വഴിയേയുള്ളൂ; അത് ആ ബസിൽ അന്ന് യാത്ര ചെയ്ത മനുഷ്യർ സത്യം തുറന്നു പറയുക എന്നതാണ്. അതോടൊപ്പം ബസ്സിനുള്ളിലെ ഡിജിറ്റൽ തെളിവുകളും ഏറെ നിർണ്ണായകമാണ് 

ഭാവിയിൽ ഇത്തരമൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്; അത് പോലെ സോഷ്യൽ മീഡിയയിലെ ഒരു വീഡിയോയും പൂർണ്ണമായ സത്യമല്ല എന്നും കരുതേണ്ടി വരും.

കുറ്റം നടന്നുവെന്ന് ബോധ്യമുണ്ടെങ്കിൽ പോലീസിനെ സമീപിക്കുക അല്ലാതെ നിയമം കൈയിലെടുക്കുകയോ സോഷ്യൽ മീഡിയ വിചാരണ നടട്ടുകയോ അരുത്.

തെളിവുകളില്ലാത്ത ആരോപണങ്ങൾ ഷെയർ ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും ഒരു വ്യക്തിയെ മരണത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണെന്ന് തിരിച്ചറിയുക.

നിയമം അതിന്റെ വഴിക്ക് നീങ്ങുമ്പോൾ, ഒരു നിരപരാധിയെ മരണത്തിലേക്ക് തള്ളിവിട്ട ആ 'സെക്കൻഡ്' സ്മരണാർത്ഥം നാമും ആത്മപരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്. അഷ്റഫ് കാളത്തോട്

pocso case victim