കൈകൂലി വാങ്ങിയ ഓഫിസ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ.

എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തുന്നത്. ഭൂമിയുടെ ആധാരം രജിസ്റ്റർ ചെയുന്നതിനായി ഭൂവുടമയിൽ നിന്ന് 3500 രൂപ കൈക്കൂലി ഇവർ ആവശ്യപ്പെട്ടിരുന്നത്.

author-image
Prana
New Update
bribery

എറണാകുളം: എറണാകുളത്ത് കൈകൂലി വാങ്ങിയ ഓഫിസ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. എറണാകുളം സബ് രജിസ്ട്രാർ ഓഫിസിലെ ജീവനക്കാരി ശ്രീജയാണ് പിടിയിലായത്. ഭൂമിയുടെ ആധാരം രജിസ്റ്റർ ചെയുന്നതിനാണ് കൈകൂലി വാങ്ങിയതെന്ന് വിജിലൻസ് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു രഹസ്യവിവരത്തെ തുടര്‍ന്ന് എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തുന്നത്. ഭൂമിയുടെ ആധാരം രജിസ്റ്റർ ചെയുന്നതിനായി ഭൂവുടമയിൽ നിന്ന് 3500 രൂപ കൈക്കൂലി ഇവർ ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് വിജിലൻസ് സംഘം ഭൂവുടമയുടെ കൂടെ ഓഫീസിലെത്തുകയും ജീവനക്കാരിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

vigilance