എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണം

സംസ്ഥാന പോലീസ് മേധാവി നല്‍കിയ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. ഒന്നരയാഴ്ച മുമ്പ് ഡി.ജി.പി. നല്‍കിയ ശുപാര്‍ശയില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ സി.പി.ഐയില്‍ നിന്നുള്‍പ്പെടെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

author-image
Prana
New Update
mr ajith kumar adgp
Listen to this article
0.75x1x1.5x
00:00/ 00:00

 ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. സംസ്ഥാന പോലീസ് മേധാവി നല്‍കിയ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. ഒന്നരയാഴ്ച മുമ്പ് ഡി.ജി.പി. നല്‍കിയ ശുപാര്‍ശയില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ സി.പി.ഐയില്‍ നിന്നുള്‍പ്പെടെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മ്മാണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് എ.ഡി.ജി.പിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരിക. സസ്‌പെന്‍ഷനില്‍ തുടരുന്ന മലപ്പുറം മുന്‍ എസ്.പി. സുജിത്ത് ദാസിനെതിരേയും അന്വേഷണമുണ്ടാകും. അന്വേഷണസംഘത്തെ വെള്ളിയാഴ്ച തീരുമാനിക്കും.

kerala government Investigation vigilance ADGP MR Ajith Kumar