വായിക്കരക്കാവിൽ വിജയദശമി ആഘോഷം

അത്താഴ പൂജക്കു ശേഷം നടത്തുന്ന വലിയ ഗുരുതി രോഗശാന്തി, കാര്യ സാദ്ധ്യം , മംഗല്യ ഭാഗ്യം, ഐശ്വര്യലബ്ധി എന്നിവക്ക് ഉത്തമമാണ്.

author-image
Vishnupriya
New Update

പെരുമ്പാവൂർ: പെരുമ്പാവൂർ വായ്ക്കരക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ വിജയദശമി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. ദുർഗ്ഗാഷ്ടമി ദിനമായ വ്യാഴം വൈകിട്ട് ദിപാരാധന, ചുറ്റുവിളക്ക് എന്നിവയുണ്ടാകും . തുടർന്ന് പ്രത്യേകം തയാറാക്കിയ സരസ്വതി മണ്ഡപത്തിൽ പൂജ വെയ്പ്. വെള്ളിയാഴ്ച സരസ്വതി മണ്ഡപത്തിൽ വിശേഷാൽ പൂജകൾ. പ്രഭാത പൂജകൾ പതിവുപോലെ  നടക്കും. വൈകിട്ട് ദിപാരാധന, ചുറ്റുവിളക്ക്. സരസ്വതി മണ്ഡപത്തിൽ വിശേഷാൽ പൂജകൾ. 

ശനിയാഴ്ച മഹാ നവമി ദിനത്തിൽ ആയുധ പൂജ, മഹാലഷ്മി പൂജ, സരസ്വതി മണ്ഡപ ത്തിൽ വിശേഷാൽ പൂജകൾ. പ്രഭാത പൂജകൾ പതിവു പോലെ. തുടർന്ന് ആയുധ പൂജ, മഹാലക്ഷ്മി പൂജ. വൈകിട്ട് 6.10 ന് ദീപരാധന, ചുറ്റുവിളക്ക് സരസ്വതി മണ്ഡപത്തിൽ വിശേഷാൽ പൂജകൾ എന്നിവയുണ്ടാകും. ഞായറാഴ്ച വിജയദശമി-സരസ്വതി പൂജ. പ്രഭാത പൂജകൾ പതിവു പോലെ. രാവിലെ 6.18 ന് കന്നി രാശി ഉദയത്തിൽ പൂജയെടുപ്പ്, വിദ്യാരംഭം. 

പൂജിച്ച സ്വർണ്ണ നാരായം കൊണ്ട് മേൽശാന്തി കുട്ടികളുടെ നാവിൽ ആദ്യാക്ഷരം കുറിക്കും . തുടർന്ന് ശ്രീ ഭഗവതി 40-ാം പതിപ്പു പ്രകാശനം. തുടർന്ന് സംഗീതാരാധന (ഉച്ചപൂജ വരെ ) തുടർന്ന് ഉച്ചപൂജ, ചുറ്റുവിളക്ക്,വൈകിട്ട് 6 ന് ദീപാരാധന, ചുറ്റുവിളക്ക്. പൂജക്ക് ഗ്രന്ഥങ്ങൾ, പുസ്തകങ്ങൾ, ആയുധങ്ങൾ, ഉപകരണങ്ങൾ എന്നിവ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഈ മാസം 10 ന് ക്ഷേത്രം ഓഫിസിൽ അറിയിക്കേണ്ടതാണ്. ക്ഷേത്രനടയിൽ ഭക്തജനങ്ങൾക്ക് പറ നിറക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. 

വിദ്യാരംഭം കുറിക്കുന്നതിന് 50 രൂപ അടച്ച് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പൂജ വെയ്പ് ദിവസം വൈകിട്ടും, പൂജയെടുപ്പ് ദിവസം രാവിലെയും ഭക്തർക്ക് ഭക്ഷണം ഉണ്ടായിരിക്കും. അത്താഴ പൂജക്കു ശേഷം നടത്തുന്ന വലിയ ഗുരുതി രോഗശാന്തി, കാര്യ സാദ്ധ്യം , മംഗല്യ ഭാഗ്യം, ഐശ്വര്യലബ്ധി എന്നിവക്ക് ഉത്തമമാണ്.

അതോടൊപ്പം മണ്ഡലം 41 കാലത്ത് ക്ഷേത്രത്തിൽ നടത്തി വരുന്ന വിശേഷാൽ ദിപരാധനക്കും കളമെഴുത്തും പാട്ടിനുമുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കാരിമറ്റത്ത് ശ്രീ ഭഗവതി ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് വായ്ക്കരക്കാവ് ശ്രീ ഭഗവതി ക്ഷേത്രം. പൂജകളും വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് 0484-2658718, 9072 858718 എന്നി നമ്പറുകളിൽ ബന്ധപെടേണ്ടതാണന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

vayikkarakkavu temple vijayadhashami