കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം ഇന്ന് കൊച്ചിയില്‍ ;രാഹുൽഗാന്ധി എത്തും

കെപിസിസിയുടെ സാഹിത്യ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക് തൃക്കാക്കരയിലെ വസതിയിലെത്തി സമ്മാനിക്കും.തുടർന്ന് മറൈൻ ഡ്രൈവിലെ സമ്മേളനം ഉദ്ഘാടനം ചെയ്യും

author-image
Devina
New Update
rahulgandhi

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ച മുഴുവൻ പേരെയും ഉൾപ്പെടുത്തി കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം ഇന്ന് കൊച്ചിയിൽ നടക്കും.

 'വിജയോത്സവം 2026 മഹാപഞ്ചായത്ത്' എന്ന പേരിൽ മറൈൻ ഡ്രൈവിൽ നടക്കുന്ന പരിപാടി ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.

പരിപാടിയിൽ ഏകദേശം 15,000 പേരെത്തുമെന്നാണ് കണക്കുകൂട്ടൽ. രണ്ട് മണിക്ക് മറൈൻഡ്രൈവിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടക്കം പാർട്ടിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജിതർക്ക് കൂടി ഉത്തരവാദിത്തം നൽകുകയും ചേർത്തുനിർത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി.

 കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും അടക്കം സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കും.

ഇന്ന് ഉച്ചയ്ക്ക് 12.45ന് ചാർട്ടേഡ് വിമാനത്തിൽ രാഹുൽ ഗാന്ധി കൊച്ചിയിലെത്തും.

 കെപിസിസിയുടെ സാഹിത്യ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക് തൃക്കാക്കരയിലെ വസതിയിലെത്തി സമ്മാനിക്കും.

 തുടർന്ന് മറൈൻ ഡ്രൈവിലെ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകിട്ട് നാല് മണിയോടെ രാഹുൽ ഗാന്ധി തിരിച്ചുപോകും.