കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍

വിജിലന്‍സ് പരാതിക്കാരന് 50,000 രൂപ കൈമാറി. ഈ തുക വില്ലേജ് ഓഫീസിന് പുറത്തുവെച്ച് വില്ലേജ് അസിസ്റ്റന്റിന് കൈമാറുമ്പോഴാണ് വിജിലന്‍സ് കൈയോടെ പൊക്കിയത്.

author-image
Prana
New Update
13 girls sexually abused at fake ncc camp  teachers principal and camp organiser arrested

മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. തിരുവാലി വില്ലേജ് അസിസ്റ്റന്റ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. പട്ടയത്തിലെ തെറ്റ് തിരുത്താന്‍ ഏഴര ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് പരാതി. ഒരു ഏക്കറിലേറെ വരുന്ന ഭൂമിയുടെ പട്ടയത്തിലെ തെറ്റ് തിരുത്താനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി രണ്ടു ലക്ഷം രൂപയാണ് വില്ലേജ് അസിസ്റ്റന്റ് ചോദിച്ചത്. ഇക്കാര്യം പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് വിജിലന്‍സ് പരാതിക്കാരന് 50,000 രൂപ കൈമാറി. ഈ തുക വില്ലേജ് ഓഫീസിന് പുറത്തുവെച്ച് വില്ലേജ് അസിസ്റ്റന്റിന് കൈമാറുമ്പോഴാണ് വിജിലന്‍സ് കൈയോടെ പൊക്കിയത്.

bribery