പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് വിനായകൻ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾക്ക് വിനായകൻ ക്ഷമ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്' താരം പൊതുജനങ്ങളോട് മാപ്പു പറഞ്ഞത്.വസ്ത്രങ്ങൾ അഴിച്ചുമാറ്റി ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അശ്ലീല പരാമർശങ്ങൾ നടത്തി

author-image
Rajesh T L
Updated On
New Update
kk

കൊച്ചി  :സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾക്ക് വിനായകൻ ക്ഷമ ചോദിച്ചു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പൊതുജനങ്ങളോട് മാപ്പു പറഞ്ഞത്.വസ്ത്രങ്ങൾ അഴിച്ചുമാറ്റി ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അശ്ലീല പരാമർശങ്ങൾ നടത്തി നഗ്നത പ്രദർശിപ്പിക്കുന്ന വീഡിയോ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.വീഡിയോ പുറത്തുവന്നതിന് ശേഷം സോഷ്യൽ മീഡിയയിൽ നടനെതിരെ ധാരാളം വിമർശനങ്ങളും ഉയർന്നിരുന്നു.വിനായകൻ അയൽവാസിയോട് അശ്ലീല പരാമർശങ്ങൾ നടത്തുന്നതായിട്ടാണ് വിഡിയോയിൽ കാണുന്നത്.ഇതിനുശേഷം അദ്ദേഹം ഉടുത്തിരുന്ന ലുങ്കി ഊരി  നഗ്നത പ്രദർശിപ്പിച്ചു.മദ്യലഹരിയിൽ നിലത്ത് വീണ  താരം അവിടെ കിടന്ന് അലറി.ഇതാദ്യമല്ല വിനായകൻ  ഇത്തരം വിവാദങ്ങളിൽ പെടുന്നത് .

വിനായകന്റെ  ഫേസ്ബുക്ക്  കുറിപ്പ്;

സിനിമ നടൻ എന്ന നിലയിലും
വ്യക്തി എന്ന നിലയിലും
പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ
എനിക്ക് പറ്റുന്നില്ല.
എന്റെ ഭാഗത്തുനിന്നുണ്ടായ
എല്ലാ നെഗറ്റീവ് എനർജികൾക്കും
പൊതുസമൂഹത്തോട്
ഞാൻ മാപ്പ് ചോദിക്കുന്നു.
ചർച്ചകൾ തുടരട്ടെ

 

Actor Vinayakan