/kalakaumudi/media/media_files/2026/01/25/wh-2026-01-25-21-18-54.jpeg)
കൊച്ചി : തിരുവനന്തപുരം നവപ്രതിഭ സാഹിത്യവേദിയുടെ അക്ഷരശ്രീ പുരസ്കാരം കവിയും അദ്ധ്യാപകനുമായ കാക്കനാട് തെങ്ങോട് സ്വദേശി വിനോദ് പി ആചാരിക്ക് ലഭിച്ചു. കഥയില്ലാത്തവൾ എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം , എറണാകുളം ചങ്ങംമ്പുഴ പാർക്കിൽ നവപ്രതിഭ സഹിത്യവേദിയുടെ ചെയർമാൻ ശരണ്യമൂർത്തിയുടെ അധ്യക്ഷതയിൽ നടന്ന വാർഷിക സമ്മേളനത്തിൽ വച്ച് മഹാകവി ചങ്ങംമ്പുഴയുടെ പുത്രിയും പ്രസിദ്ധ എഴുത്തുകാരിയുമായ ലളിത ചങ്ങമ്പുഴ പുരസ്കാരം സമ്മാനിച്ചു , ചടങ്ങിൽ ഇന്ദുലേഖ വയലാർ മുഖ്യാതിഥി ആയിരുന്നു.ഇതുവരെ രണ്ടായിരത്തിലതികം രചനകൾ വിനോദിൻ്റെ തൂലികയിൽ നിന്ന് പിറവിയെടുത്തിട്ടുണ്ട്, കാക്കനാട് തെങ്ങോട് ഗവ: സ്കൂളിൻ്റെ ചരിത്രവും ഓർമ്മകളും ചേർത്ത് പുറത്തിറങ്ങിയ കലിക പുസ്തകത്തിൻ്റെ എഡിറ്റർ കൂടി ആണ് വിനോദ് , സംസ്ഥാന തലത്തിൽ ആറോളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് , മീനങ്ങാടി ഗവ: പോളിടെക്നിക്കിലെ അധ്യാപകനാണ് വിനോദ് , ഭാര്യ നീതു വിനോദ് , മകൻ സിദ്ധാർത്ഥ് വിനോദ്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
