കൊച്ചിയില്‍ വിന്റേജ്, ക്ലാസിക് വാഹനങ്ങളുടെ പ്രദര്‍ശനം

വിന്റേജ്, ക്ലാസിക് വാഹനങ്ങളുടെ അപൂര്‍വ്വ ശേഖരങ്ങളാണ് പ്രദര്‍ശനത്തിന് എത്തുന്നത്. പ്രദര്‍ശനം പൊതുജനങ്ങള്‍ക്ക് സൗജന്യമായി തുറന്നുകൊടുക്കുന്നതിനാല്‍ വാഹന പ്രേമികള്‍ക്ക് വിന്റേജ് സുന്ദരികളെ കാണാനുള്ള അപൂര്‍വ അവസരമാണ് കൊച്ചിയില്‍ ഒരുങ്ങുക. 2

author-image
Shyam Kopparambil
New Update
sd

 


കൊച്ചി: വിന്റേജ്, ക്ലാസിക് വാഹനങ്ങളുടെ പ്രദര്‍ശനവും റാലിയും ജനുവരി 26 ഞായറാഴ്ച കൊച്ചി രാജേന്ദ്ര മൈതാനത്ത് നടക്കുന്നു. സമാന ചിന്താഗതിക്കാരായ ഓട്ടോമൊബൈല്‍ പ്രേമികളുടെ കൂട്ടായ്മയാണ് ക്ലാസിക് & വിന്റേജ് മോട്ടോര്‍ ക്ലബ് കേരള (സി.വി.എം.സി.കെ). റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും സമാനമായ മറ്റവസരങ്ങളിലും വിവിധ സര്‍ക്കാര്‍ സംഘടനകളുമായി ചേര്‍ന്ന് റാലികളും പ്രദര്‍ശനങ്ങളും കൂട്ടായ്മ നടത്താറുണ്ട്. വിന്റേജ്, ക്ലാസിക് വാഹനങ്ങളുടെ അപൂര്‍വ്വ ശേഖരങ്ങളാണ് പ്രദര്‍ശനത്തിന് എത്തുന്നത്. പ്രദര്‍ശനം പൊതുജനങ്ങള്‍ക്ക് സൗജന്യമായി തുറന്നുകൊടുക്കുന്നതിനാല്‍ വാഹന പ്രേമികള്‍ക്ക് വിന്റേജ് സുന്ദരികളെ കാണാനുള്ള അപൂര്‍വ അവസരമാണ് കൊച്ചിയില്‍ ഒരുങ്ങുക. 26 ഞായറാഴ്ച വൈകിട്ട് നാല് മണി മുതല്‍ ഏഴ് മണി വരെ രാജേന്ദ്ര മൈതാനത്ത് വാഹനങ്ങളുടെ പ്രദര്‍ശനം ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 98460 53139, 94470 07978 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക

ernakulam Ernakulam News ernakulamnews