/kalakaumudi/media/media_files/2025/03/13/TJoOCyTxsRlCNE2LBHs8.jpeg)
തൃക്കാക്കര: കൊച്ചി നഗരത്തിൽ നിയമലംഘനം നടത്തിയ 150 സ്വകാര്യ ബസുകൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. ജില്ലയിലെ പ്രധാന ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ഏഴു ദിവസം നടത്തിയ പരിശോധനയിലാണ് ബസുകൾ പിടിയിലായത്.ഇവരിൽ നിന്നും 2,14,300 രൂപ പിഴയിടാക്കിയാതായി അധികൃതർ പറഞ്ഞു.ബസിനുള്ളിൽ മ്യൂസിക് സിസ്റ്റം ഉപയോഗിച്ചതിന് 50 കേസുകളും,ജി പി.എസ് ഘടിപ്പിക്കാത്തതിന് 11 ബസുകൾക്കെതിരെയും,
പൂട്ടില്ലാതെ പാഞ്ഞതിന് 12 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു.നെയിം ബാഡ്‌ജ് ധരിക്കാതിരിക്കുക.അനധികൃത ലൈറ്റുകൾ ഘടിപ്പിക്കുക, എയർ ഹോൺ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങളും കണ്ടെത്തി. ലൈസൻസും യൂണിഫോമുമുള്ള കണ്ടക്ടർമാരും പല ബസുകളിലും ഉണ്ടായിരുന്നില്ല.അമിത ശബ്ദം പുറപ്പെടുവിക്കുന്ന എയർ ഹോണും എക്സ്ട്രാ ലൈറ്റുകളുടേയും ഉപയോഗം തുടർച്ചയായ പരിശോധന മൂലം ബസുകളിൽ കുറഞ്ഞതായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.